'തൃശൂരിൽ ലുലുമാളിനേക്കാൾ നല്ല മാർക്കറ്റ് നിർമ്മിക്കും, അയ്യപ്പൻ മൂത്തസഹോദരൻ, ഇഡി റെയ്ഡ് സ്വർണ്ണപ്പാളി മുക്കാൻ'
കലുങ്ക് സംവാദത്തിൽ വീണ്ടും വിവാദ പരാമർശങ്ങളുമായി തൃശൂർ എംപി സുരേഷ് ഗോപി. ദുൽഖർ സൽമാൻ അടക്കമുളള സിനിമാ താരങ്ങളുടെ വീട്ടിലെ ഇഡി റെയ്ഡ് ശബരിമല സ്വർണപ്പാളി വിവാദം മുക്കാൻ വേണ്ടിയാണോ എന്ന് സുരേഷ് ഗോപി ചോദിച്ചു. കേന്ദ്ര ഏജൻസിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ നടത്തിയ പരാമർശം ബിജെപിയേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അയ്യപ്പൻ തന്റെ മൂത്ത സഹോദരൻ ആണെന്ന മന്ത്രിയുടെ പരാമർശവും ചർച്ചയായിരിക്കുകയാണ്. പാലക്കാട് വിവിധയിടങ്ങളിലായി നടത്തിയ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.
''ഇത് കര്‍മ്മയാണ്. ഏതൊക്കെ തരത്തിലാണ് അവഹേളിക്കാന്‍ നോക്കിയത്. അയ്യപ്പന്‍ മനുഷ്യന്‍ കൂടിയാണ്. എന്റെ മൂത്ത സഹോദരന്‍ ആയിട്ടാണ് ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഞാന്‍ ഒരു തികഞ്ഞ ഭക്തനാണ്. അതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപനം.മലയാളികളുടെ സ്വത്താണ് ശബരിമല. ഇതിന് വലിയ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. വിജിലന്‍സ് അന്വേഷണം ആരുടെയൊക്കെ പേരിലുണ്ട് എന്ന് നമുക്ക് അറിയാം.
സ്വര്‍ണപ്പാളി വിവാദം മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ട് പേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ട് കൊടുത്തിരിക്കുന്നത്. എന്‍ഐഎയും ഇഡിയുമെല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നത് കൊണ്ട് കേന്ദ്ര മന്ത്രിസഭയില്‍ ഇരുന്ന് കൊണ്ട് അതിനെ കുറിച്ച് ഒന്നും താന്‍ പറയാന്‍ പാടില്ല. ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയം വരുമ്പോള്‍ തിളക്കമുളളവരെ മലിനപ്പെടുത്തുക എന്നത് മാത്രമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇനിയും കഥകള്‍ വരുമെന്നും സുരേഷ് ഗോപി പറയുന്നു.

എല്ലാവര്‍ക്കും ആവലാതികള്‍ ആവോളം ഉണ്ട്. ഇതിന്റെ പ്രതിഫലനം എന്ത് കൊണ്ടാണ് തിരഞ്ഞടുപ്പ് വരുമ്പോള്‍ കാണാത്തത്. കഴിഞ്ഞ തവണ കിറ്റ് തന്ന് പറ്റിച്ചെങ്കില്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി വന്നാല്‍ മോന്തയ്ക്ക് വലിച്ചെറിഞ്ഞ് കൊടുക്കണം. ഇല്ലെങ്കില്‍ നിങ്ങളെ ആര്‍ക്കും രക്ഷിക്കാന്‍ സാധിക്കില്ല. അടുത്ത 5 വര്‍ഷം പാഴാക്കരുത്. ഒരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ കേരളത്തിന് നിഷേധിക്കാനാകില്ല.
1 ലക്ഷത്തി അന്‍പതിനായിരം രൂപ ഒരു അമ്മയ്ക്ക് കൊടുക്കാന്‍ ഉളളവര്‍ പതിനായിരം രൂപ കൊടുത്ത് വലിയ കേമന്മാരായ കേരളമാണ് ഇവിടെ ഉളളത്. ഇത് പ്രജാ രാജ്യമാണ്. പ്രജകളാണ് ഇവിടുത്തെ രാജാക്കന്മാര്‍. ഇത്രയും കാലം പറഞ്ഞിട്ട് മനസ്സിലാകാത്തവര്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കുക. കലുങ്ക് സദസ്സില്‍ വ്യക്തിപരമായുളള ആവശ്യങ്ങള്‍ പരിഗണിക്കില്ല. പിന്നെ അത് വെച്ച് കൊയ്ത്ത് നടത്താന്‍ മാക്രികള്‍ കാത്തിരിക്കുകയാണ്, അതുകൊണ്ട് അത് വേണ്ട.
തൃശൂരില്‍ സിഎഫ്എസ്എല്‍ തരണം എന്ന് അമിത് ഷായോട് ആവശ്യപ്പെട്ടു. അത് പ്രാദേശികതയല്ല. തൃശൂരില്‍ ഒരു ജനപ്രതിനിധിയെ തന്നതിനുളള ആദരവ് ആണ് അത്. എയിംസ് വേണം എന്നത് അദ്ദേഹത്തോട് ആവശ്യപ്പെട്ടത് സൗഹൃദം മാത്രമുണ്ടായിരുന്ന 2015ലാണ്. അദ്ദേഹം രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണില്‍ ആവശ്യപ്പെട്ടതാണ്. തൃശൂരില്‍ മൂന്ന് തവണ എംപിയായ ആള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ്താന്‍ ചെയ്യുന്നത്. ബിജെപിക്ക് തൃശൂര്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താന്‍ സാധിച്ചാല്‍ ലുലുമാളിനേക്കാള്‍ മികച്ച മാര്‍ക്കറ്റ് നിര്‍മ്മിക്കുമെന്നും സുരേഷ് ഗോപി കലുങ്ക് സദസ്സില്‍ സംസാരിക്കവേ വ്യക്തമാക്കി.












Click it and Unblock the Notifications