Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുകള്‍ ബാര്‍ ആകും... പെണ്‍കുട്ടികളെ ആര് നോക്കും: സുരേഷ് ഗോപി

കോഴിക്കോട്: സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ബാറുകളൊഴികെയുള്ള ബാറുകളൊക്കെ പൂട്ടിയതിനെതിരെ സിനിമ താരം സുരേഷ് ഗോപി രംഗത്ത്. ബാറുകള്‍ പൂട്ടിയത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കും എന്നാണ് താരത്തിന്റെ ആരോപണം.

ബാറുകള്‍ക്ക് താഴുവീണതോടെ വീടുകളെല്ലാം ബാര്‍ ആകുന്ന അവസ്ഥയാണുള്ളതെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇതോടെ ഗൃഹനാഥന്‍മാര്‍ക്കൊപ്പം പല 'മാമന്‍മാരും' വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കില്ലേ എന്നാണ് സുരേഷ് ഗോപിയുടെ സംശയം.

Suresh Gopi

ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് സര്‍വ്വേ നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിന് ശേഷം സുരേഷ് ഗോപി ഒരു പൊതുവിഷയത്തില്‍ പ്രതികരണം നടത്തുന്നത് ആദ്യമായാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സര്‍ക്കാരിന്റെ മദ്യ നയത്തെ തള്ളിക്കളയാന്‍ സുരേഷ് ഗോപി തയ്യാറല്ല. മദ്യ നയത്തിന് താന്‍ എതിരല്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ബാറുകള്‍ ഒരുമിച്ച് പൂട്ടിയതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ച വിഷയത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണം പിന്നീട് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ ബീഫ് കയറ്റാറും ഇല്ലെന്നായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞത്. പക്ഷേ താരം ബീഫ് കഴിച്ചകാര്യം പറയുന്ന വീഡിയോയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെ അദ്ദേഹം പ്രതിരോധത്തിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+