മുതിര്‍ന്ന താരങ്ങളുടെ തലയില്‍ വെളിച്ചം വീശി... ഇതാ സുരേഷ് ഗോപിയും; പക്ഷേ മമ്മൂട്ടിയോ?
കൊച്ചി/തിരുവനന്തപുരം: സിനിമ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ യുവതാരങ്ങളെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തലമൂത്ത താരങ്ങളുടെ നിശബ്ദതയായിരുന്നു എവിടേയും ചര്‍ച്ച.
ഒടുവില്‍ ഇതാ സൂപ്പര്‍ താരങ്ങളും പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യം മോഹന്‍ലാലാണ് പ്രതികരണവുമായി എത്തിയതെങ്കില്‍ എംപി കൂടിയായ സുരേഷ് ഗോപിയും ഒടുവില്‍ പ്രതികരിച്ചു.
ഫേസ്ബുക്കിലൂടെയാണ് താരങ്ങളുടെ പ്രതികരണം. മോഹന്‍ലാല്‍ ഇംഗ്ലീഷ് അഭിപ്രായം കുറിച്ചപ്പോള്‍ സുരേഷ് ഗോപി മലയാളത്തില്‍ തന്നെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ആക്രമിയ്ക്കപ്പെട്ട സിനിമ നടിയ്ക്കൊപ്പമാണ് താന്‍ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ പ്രതികരണം വൈകാന്‍ എന്താണ് കാരണം എന്നാണ് പലരും ചോദിക്കുന്നത്.

സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറു ചലനങ്ങളില്‍ പോലും ചതഞ്ഞരഞ്ഞുപോകുന്ന വരുടെ ദു:ഖത്തിന്റെ ആഴം കൂടി നമ്മള് അറിഞ്ഞുവയ്ക്കണം എന്ന സാമൂഹ്യ പാഠം കൂടിയാണ് തന്റെ കുഞ്ഞനുജത്തിക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്- സുരേഷ് ഗോപി എഴുതുന്നു.

ഇതിനെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം എന്നാണ് സുരേഷ് ഗോപി പിന്നീട് പറയുന്നത്. എന്നാല്‍ നടിയ്ക്ക് നേരെയുള്ള ആക്രമണം അവര്‍ക്ക് മാനഹാനിയുണ്ടാക്കിയെന്ന ധ്വനി സുരേഷ് ഗോപിയുടെ വാക്കുകളില്‍ കടന്നുവരുന്നുവെന്നും ആക്ഷേപമുണ്ട്.

ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരേയും ഒരു ചെറുവിരല്‍ അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത്. ഞാനുണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications