കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന താരങ്ങളുടെ തലയില്‍ വെളിച്ചം വീശി... ഇതാ സുരേഷ് ഗോപിയും; പക്ഷേ മമ്മൂട്ടിയോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സിനിമ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ യുവതാരങ്ങളെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തലമൂത്ത താരങ്ങളുടെ നിശബ്ദതയായിരുന്നു എവിടേയും ചര്‍ച്ച.

ഒടുവില്‍ ഇതാ സൂപ്പര്‍ താരങ്ങളും പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യം മോഹന്‍ലാലാണ് പ്രതികരണവുമായി എത്തിയതെങ്കില്‍ എംപി കൂടിയായ സുരേഷ് ഗോപിയും ഒടുവില്‍ പ്രതികരിച്ചു.

ഫേസ്ബുക്കിലൂടെയാണ് താരങ്ങളുടെ പ്രതികരണം. മോഹന്‍ലാല്‍ ഇംഗ്ലീഷ് അഭിപ്രായം കുറിച്ചപ്പോള്‍ സുരേഷ് ഗോപി മലയാളത്തില്‍ തന്നെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഞാന്‍ അവള്‍ക്കൊപ്പം

ആക്രമിയ്ക്കപ്പെട്ട സിനിമ നടിയ്‌ക്കൊപ്പമാണ് താന്‍ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ പ്രതികരണം വൈകാന്‍ എന്താണ് കാരണം എന്നാണ് പലരും ചോദിക്കുന്നത്.

കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം

സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറു ചലനങ്ങളില്‍ പോലും ചതഞ്ഞരഞ്ഞുപോകുന്ന വരുടെ ദു:ഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞുവയ്ക്കണം എന്ന സാമൂഹ്യ പാഠം കൂടിയാണ് തന്റെ കുഞ്ഞനുജത്തിക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്- സുരേഷ് ഗോപി എഴുതുന്നു.

ശ്രമങ്ങളുണ്ടാകണം

ഇതിനെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം എന്നാണ് സുരേഷ് ഗോപി പിന്നീട് പറയുന്നത്. എന്നാല്‍ നടിയ്ക്ക് നേരെയുള്ള ആക്രമണം അവര്‍ക്ക് മാനഹാനിയുണ്ടാക്കിയെന്ന ധ്വനി സുരേഷ് ഗോപിയുടെ വാക്കുകളില്‍ കടന്നുവരുന്നുവെന്നും ആക്ഷേപമുണ്ട്.

ഒരുത്തനും ധൈര്യപ്പെടരുത്

ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരേയും ഒരു ചെറുവിരല്‍ അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത്. ഞാനുണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Suresh Gopi's reaction on attack against actress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X