കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയെ പ്രചാരണത്തിന് ഇറക്കാത്തതെന്താ? 'മണ്ടത്തരം' പറയുമെന്ന ഭയമാണോ?

Google Oneindia Malayalam News

അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിയ്ക്കുന്നത്. മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടത്തുന്നുണ്ട്. താരപ്പൊലിമ കൊണ്ടും അരുവിക്കരയിലെ പ്രചാരണം ശ്രദ്ധ നേടുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു താരത്തെ ഇതുവരേയും കണ്ടിട്ടുമില്ല. മറ്റാരുമല്ല സുരേഷ് ഗോപി തന്നെ. ഒ രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി പ്രചാരണം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും അത്തരമൊരും സംഭവം ഉണ്ടായിട്ടുമില്ല.

ഇടത് മുന്നണിയ്ക്ക് വേണ്ടി കെപിഎസി ലളിത്, മുകേഷ്, അനൂപ് ചന്ദ്രന്‍ എന്നിവര്‍ അരുവിക്കരയിലെത്തുകയും വിവിധ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. താരപ്പൊലിമയില്‍ യുഡിഎഫും പിന്നിലല്ല. എന്നാല്‍ സൂപ്പര്‍താരം തന്നെ അനുഭാവിയായി ഉണ്ടായിരുന്നിട്ടും സീരിയല്‍ താരങ്ങളെ പ്രചാരണത്തിനിറക്കി തൃപ്തിപ്പെടേണ്ടി വന്നു ബിജെപിയ്ക്ക്. സീരിയല്‍ താരങ്ങളായ മേഘ്‌നയും കൊല്ലം തുളസിയുമാണ് ബിജെപിയ്ക്ക് വേണ്ടി വോട്ട് തേടിയത്.

Suresh Gopi

കേന്ദ്രനേതൃത്വം പറഞ്ഞാല്‍ താന്‍ അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു മുന്‍പ് സുരേഷ് ഗോപി പറഞ്ഞത്. താരം പ്രചാരണത്തിന് ഇറങ്ങുന്നതിനോട് സംസ്ഥാന നേതാക്കള്‍ക്ക് തീരെ താത്പര്യമില്ലെന്നും കേള്‍ക്കുന്നു. സുരേഷ് ഗോപിയുടെ പ്രസംഗം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുമോ എന്ന ഭയമാണത്രേ സംസ്ഥാന നേതൃത്വത്തിന്‌

English summary
Suresh Gopi ready to campaign for BJP in Aruvikkara, But state leadership not interested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X