കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വായ്പ തിരിച്ചടയ്ക്കും, സിപിഎമ്മിന് വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എംപി. കുടുംബത്തിന്റെ വീട് പണയം വെച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്.

ഇവിടെ എത്തിയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്. സനലിന്റെ ഭാര്യ നടത്തുന്ന സത്യഗ്രഹ സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. ചൊവ്വാഴ്ച കുടുംബം പട്ടിണി സമരം നടത്തുകയാണ്. അതിനിടെയാണ് ആശ്വാസമായി സുരേഷ് ഗോപി എത്തിയത്. സിപിഎമ്മിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു....

സര്‍ക്കാര്‍ വാഗ്ദാനം

സര്‍ക്കാര്‍ വാഗ്ദാനം

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി അതിവേഗതയില്‍ വരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടതാണ് സനല്‍ മരിക്കാന്‍ ഇടയാക്കിയത്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല.

സമരത്തിലേക്ക് എത്തിച്ചു

സമരത്തിലേക്ക് എത്തിച്ചു

നവംബര്‍ അഞ്ചിനാണ് സനല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഡിസംബര്‍ ആയിട്ടും വാഗ്ദാനം ചെയ്യപ്പെട്ട സഹായം സര്‍ക്കാര്‍ ലഭ്യമാക്കിയില്ല. തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് സനല്‍കുമാറിന്റെ കുടുംബം അനിശ്ചിത കാല സമരം തുടങ്ങിയത്. സെക്രട്ടറിയേറ്റ് പടിക്കലാണ് സനലിന്റെ ഭാര്യയും മക്കളും അമ്മയും സമരം ആരംഭിച്ചത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.

കുടുംബത്തിന്റെ ഏക അത്താണി

കുടുംബത്തിന്റെ ഏക അത്താണി

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സനല്‍. ഇയാള്‍ കൊല്ലപ്പെട്ടിട്ട് രണ്ടുമാസത്തോട് അടുക്കുന്നു. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. 35 ലക്ഷം രൂപ കടബാധ്യതയുണ്ടെന്ന് സലിന്റെ കുടുംബം പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്.

സര്‍ക്കാര്‍ ജോലി നല്‍കണം

സര്‍ക്കാര്‍ ജോലി നല്‍കണം

സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍നടപടി നിലച്ചതാണ് കുടുംബത്തെ സമരത്തിന് പ്രേരിപ്പിച്ചത്. വിജിക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം നടത്തിയിരുന്നു.

സുരേഷ് ഗോപിയുടെ കൈത്താങ്ങ്

സുരേഷ് ഗോപിയുടെ കൈത്താങ്ങ്

കുടുംബത്തിന്റെ കടബാധ്യത മൊത്തം അടച്ചുതീര്‍ക്കാന്‍ കഴിയില്ല. എങ്കിലും വനിതാ കോര്‍പറേഷനില്‍ നിന്നും വീട് പണയപ്പെടുത്തി എടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയ കൈത്താങ് മാത്രമാണ് നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

സിപിഎം നിലപാട് അപഹാസ്യം

സിപിഎം നിലപാട് അപഹാസ്യം

ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യും. നാളെ തന്നെ നടപടികള്‍ ആരംഭിക്കും. കോര്‍പറേഷന്‍ പലിശ ഒഴിവാക്കി തരണം. സമരം ഉപാധികളോട് അവസാനിപ്പിക്കാന്‍ സിപിഎം ആവശ്യപ്പെട്ടത് അപഹാസ്യമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍ ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

English summary
Suresh Gopi MP ready to helps Neyyattinkara Sanal Kumar's Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X