Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യില്‍ ഉള്ളതിനാല്‍ സുരേഷ് ഗോപിയോട് പ്രതികരിക്കാനില്ലെന്ന് ഇന്നസെന്റ്

തിരുവനന്തപുരം : ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച നടന്‍ സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ ഇന്നസെന്റ്. സുരേഷ് ഗോപിക്ക് അമ്മയില്‍ അംഗത്വമുള്ളതിനാല്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പറഞ്ഞു.

സുരേഷ് ഗോപി അമ്മയിലെ അംഗമാണ്, മാത്രമല്ല, ഇത്തരം പരാമര്‍ശങ്ങളില്‍ മൗനം പാലിക്കുകയാണ് നല്ലത്. പ്രതികരിക്കുന്നത് അപകടം വരുത്തിവയ്ക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. സാംസ്‌കാരികവകുപ്പിന്റെയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെയും നേതൃത്വത്തില്‍ നടന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.

innocent

ഓരോരുത്തരുടെയും നെഞ്ചത്തും വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രകൃസംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ വിവരമുള്ളവരില്‍ നിന്നും ചോദിച്ചു മനസിലാക്കണം. വിവരക്കേട് വിളിച്ചു പറയുകയല്ല വേണ്ടതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ കാര്യം മുഖ്യമന്ത്രി മറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുരേഷ് ഗോപിയുടെ പ്രസ്താവനയ്്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസും കെഎ സ് യുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മോഡി ഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. സിനിമയില്‍ ഡയലോഗ് പറയുന്നതുപോലെ യഥാര്‍ത്ഥ ജീവതത്തില്‍ പറഞ്ഞാല്‍ കയ്യടികിട്ടില്ലെന്നും ഡീന്‍ സുരേഷ് ഗോപിയെ ഓര്‍മപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+