സുരേഷ് ഗോപി വേദിയില്‍ ഇരിക്കെ ഉത്തരേന്ത്യ പറഞ്ഞ് കോണ്‍ഗ്രസ് കൗണ്‍സിലര്‍; കേന്ദ്ര മന്ത്രിയുടെ മറുപടി
തൃശൂര്‍: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും കേന്ദ്രമന്ത്രിയും നേര്‍ക്കുനേര്‍. ഉത്തരേന്ത്യയില്‍ നടക്കുന്ന ക്രൈസ്തവര്‍ക്കെതിരായ ആക്രമണം പ്രസംഗ മധ്യേ സൂചിപ്പിക്കുകയായിരുന്നു കൗണ്‍സിലര്‍. പിന്നാലെ സംസാരിച്ച സുരേഷ് ഗോപി ഇതിന് മറുപടിയും പറഞ്ഞു.
തൃശൂര്‍ കോര്‍പറേഷനിലെ മിഷന് ക്വാട്ടേഴ്സ് ഡിവിഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് ആണ് ഉത്തരേന്ത്യയിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിയിട്ടുണ്ട് യേശു. അതിനേക്കാള്‍ സഹനമാണ് ഉത്തരേന്ത്യയിലെ സഹോദരിമാര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത് എന്നായിരുന്നു കൗണ്‍സിലറുടെ വാക്കുകള്‍.

പിന്നാലെ സംസാരിച്ച സുരേഷ് ഗോപി തന്റെ വീട്ടിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ദീപങ്ങള്‍ അലങ്കരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വീഡിയോയില്‍ കാണിക്കാം. ഞാന്‍ വെല്ലുവിളിക്കുകയാണ്. ഉത്തരേന്ത്യയില്‍ ആരാണ് ഡ്രാമ കാട്ടിക്കൂട്ടുന്നതെന്ന് കൗണ്‍സിലറുടെ പാര്‍ട്ടിക്കാരോട് തന്നെ ചോദിച്ചാല്‍ അറിയാം. ഇതെല്ലാം രാഷ്ട്രീയ വക്രപ്രവര്ത്തനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ റസിഡന്‍സ് അസോസിയേഷന് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലാണ് കൗണ്‍സിലറും കേന്ദ്രമന്ത്രിയും സംസാരിച്ചത്. നമ്മള് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഉത്തരേന്ത്യയിലെ പാവപ്പെട്ട അമ്മമാരും സഹോദരിമാരും ക്രിസ്തുവിനേക്കാള് വലിയ സഹനമാണ് അനുഭവിക്കുന്നത്. ആ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ് പിടയുകയാണ്- കൗണ്‍സിലറുടെ ഈ വാക്കുകളാണ് സുരേഷ് ഗോപിയുടെ മറുപടിക്ക് ഇടയാക്കിയത്.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം നടക്കുന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവങ്ങളുമുണ്ടായി. മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചത്തീസ്ഗഡില്‍ പോലീസ് നടപടി എടുത്തപ്പോള്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടതും വാര്‍ത്തയായിരുന്നു.
കേരളത്തില്‍ ഭവന സന്ദര്‍ശനത്തിലൂടെ ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരവെയാണ് ചത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണി ഉയര്‍ന്നതും കേസെടുത്തതും. തുടര്‍ന്ന് സുരേഷ് ഗോപിയുടെ പ്രതികരണം മാധ്യമങ്ങള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയിരുന്നില്ല. മലയാളി കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്-ബിജെപി-സിപിഎം നേതാക്കള്‍ ചത്തീസ്ഗഡില്‍ പോയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications