• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെറുതെ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു..! പൂണൂലിന് പൊങ്കാലയിട്ടവരെ മലർത്തിയടിച്ച് സുരേഷ് ഗോപി

  • By Anamika
cmsvideo
    അടുത്ത ജന്മത്തില്‍ ബ്രാഹ്മണന്‍: വിമര്‍ശകരുടെ വായടച്ച് സുരേഷ് ഗോപി | Oneindia Malayalam

    കോഴിക്കോട്: അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഇതുവരെ തീര്‍ന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണനും പിസി ജോര്‍ജും അടക്കമുള്ള നേതാക്കളും സുരേഷ് ഗോപിക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു.

    വിമര്‍ശിച്ചവര്‍ക്കും പൊങ്കാല ഇട്ടവര്‍ക്കും തന്റെ ആക്ഷന്‍ സിനിമകളിലെ ഡയലോഗ് പോലുള്ള മറുപടിയാണ് സുരേഷ് ഗോപിക്കുള്ളത്. മനോരമയിലെ അഭിമുഖത്തിലാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.

    നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി.. ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടി! ആ മൊഴി ആയുധം

    ബ്രാഹ്മണനായി ജനിക്കണം

    ബ്രാഹ്മണനായി ജനിക്കണം

    യോഗക്ഷേമ സഭയുടെ സമ്മേളനത്തിലാണ് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞത്. ആര്‍എസ്എസിലും ബിജെപിയിലും പിടിച്ച് നില്‍ക്കാന്‍ ബ്രാഹ്മണനാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അതേക്കുറിച്ച് പ്രതികരിച്ചത്.

    ഇത് വർഗീയതയല്ല

    ഇത് വർഗീയതയല്ല

    കുര്‍ബാന കൈക്കൊള്ളാന്‍ ക്രിസ്ത്യാനിയായി ജനിക്കണം എന്ന് പറയുന്നത് വര്‍ഗീയത അല്ലെങ്കില്‍, ശാസ്താവിനെ പൂജിക്കാന്‍ താഴ്മണ്‍ കുടുംബത്തില്‍ ബ്രാഹ്മണനായി പിറക്കണമെന്ന് പറയുന്നത് എങ്ങനെ വര്‍ഗീയതയാവും എന്ന് സുരേഷ് ഗോപി വിമര്‍ശകരോട് ചോദിക്കുന്നു.

    കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ

    കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ

    ചര്‍ച്ചിലും മോസ്‌കിലും ഉള്ള പുരോഹിതന്മാരുടെ രീതികളും ചിട്ടകളും മാറ്റാന്‍ ആരും പറയുന്നില്ലല്ലോ. നിസ്‌കാരം പഠിച്ചവരെല്ലാം ഇമാമാകുന്നില്ല. അതുപോലെ തന്ത്രവും മന്ത്രവും പഠിച്ച് വരുന്നവര്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ എന്നും സുരേഷ് ഗോപി പറയുന്നു.

    പക്ഷപാതിത്വം എല്ലാ കാര്യത്തിലും

    പക്ഷപാതിത്വം എല്ലാ കാര്യത്തിലും

    തന്റെ ആഗ്രഹ പ്രകടനത്തിനെതിരെ കപട മനുഷ്യ സ്‌നേഹികളാണ് രംഗത്ത് വരുന്നത്. രോഹിങ്ക്യകള്‍ക്കെതിരെ വാദിക്കുന്ന മനുഷ്യ സ്‌നേഹികള്‍ എന്തുകൊണ്ട് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ലെന്നും ഈ പക്ഷപാതിത്വം എല്ലാ കാര്യത്തിലും ഉണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

     പാര്‍ട്ടിക്കാരോട് പറയട്ടെ

    പാര്‍ട്ടിക്കാരോട് പറയട്ടെ

    കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ അഭിപ്രായം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോട് പറയട്ടെ. തന്നോട് വേണ്ട. രാജ്യസഭാംഗം അമ്പലത്തില്‍ പോകരുതെന്ന് കൂടി പറയുമോ ഇവരെന്നും സുരേഷ് ഗോപി ചോദിക്കുന്നു. വെറുതെ പന്നിക്കൂട്ടങ്ങള്‍ ചിലക്കുകയാണ് എന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.

    ഇപ്പോള്‍ പുനര്‍ജനിക്കേണ്ടതില്ല

    ഇപ്പോള്‍ പുനര്‍ജനിക്കേണ്ടതില്ല

    അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന ആഗ്രഹം ശബരിമല തന്ത്രിയോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ പുനര്‍ജനിക്കേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തന്നെ ഇവിടെ വേണമെന്നും ശബരിമല തന്ത്രി പറഞ്ഞുവത്രേ.

    വിഷയ ദാരിദ്ര്യം

    വിഷയ ദാരിദ്ര്യം

    പക്ഷേ അടുത്ത ജന്മത്തില്‍ ഈ കുടുംബത്തില്‍ പൗത്രനായി ജനിക്കട്ടെയെന്നും ശബരിമല തന്ത്രി അനുഗ്രഹിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും സുരേഷ് ഗോപി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

     പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്

    പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്

    എംപി യോഗക്ഷേമസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം.തനിക്ക് പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്.

    പൂജാരി സമൂഹം കണ്‍കണ്ട ദൈവം

    പൂജാരി സമൂഹം കണ്‍കണ്ട ദൈവം

    അടുത്ത ജന്മത്തിലെങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുള്ള ഭാഗ്യമുണ്ടാവണം എന്നും സുരേഷ് ഗോപി പറയുകയുണ്ടായി. ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണ്. പൂണൂല്‍ സമൂഹം മാംസവും ചോരയുമുള്ള ഈശ്വരന്മാരാണ്. അവരെ ആരും അടിച്ചമര്‍ത്താന്‍ പാടില്ലെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

    നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ

    നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ

    ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണമെന്നും സുരേഷ് ഗോപി വ്യക്തമാക്കുകയുണ്ടായി. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.സുരേഷ് ഗോപി ബിജെപയില്‍ ചേര്‍ന്നതോട് കൂടിത്തന്നെ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയാണ്.

    ബീഫിലെ പൊങ്കാല

    ബീഫിലെ പൊങ്കാല

    ബീഫ് വിവാദകാലത്ത് താന്‍ ബീഫ് കഴിക്കില്ലെന്നും വീട്ടില്‍ ബീഫ് കയറ്റില്ലെന്നും പ്രസ്താവന നടത്തിയ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരുന്നു. താന്‍ ബീഫ് കഴിക്കാറുണ്ടെന്ന് സുരേഷ് ഗോപി പറയുന്ന പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ആയുധമാക്കിയത്. ഇപ്പോല്‍ പൂണൂലിടാനുള്ള ആഗ്രഹം കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്.

    രശ്മിയുടെ ട്രോൾ

    രശ്മിയുടെ ട്രോൾ

    സുരേഷ് ഗോപിയെ പൊളിച്ചടുക്കി രശ്മി നായർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.``അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കണമെന്നു ഇലക്ഷന് നിൽക്കാതെ MP ആയ സുരേഷ്ഗോപി. ഈ സംഘിയുടെ പഴയ ഒരു സിൽമാ ഡയലോഗ് ഓർമ്മവരുന്നു.നമ്പൂതിരിയുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടികുഴച്ചു പുണ്യാഹം ആണെന്നും പറഞ്ഞു മൃഷ്ടാനം ഭോജിച്ചു ആസനത്തിൽ വാലും ചുരുട്ടി അവന്റെയൊക്കെ കാൽക്കീഴിൽ അടിമയെപോലെ കിടക്കുന്ന സംഘികൾ വേറെ എന്താഗ്രഹിക്കാൻ''.

    English summary
    Suresh Gopi MP's reply to Socia Media trolls
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more