കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടി സൂചനമാത്രമെന്ന് സുരേഷ് ഗോപി; യുദ്ധം ആസന്നമെന്ന് മേജര്‍ രവി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകരവാദികളുടെ ക്യാമ്പുകള്‍ ആക്രമിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി ബിജെപി നേതാക്കളും ബിജെപി അനുഭാവികളും സജീവമായി രംഗത്തെത്തി. ഇന്ത്യയുടെ ആക്രമണം സൂചന മാത്രമാണെന്നാണ് നടനും എംപിയുമായി സുരേഷ് ഗോപിയുടെ പ്രതികരണം.

ഇന്ത്യയുടെ തിരിച്ചടി സ്വാഭാവികമാണ്. അതിര്‍ത്തിയില്‍ പൊലിഞ്ഞ 18 ജീവനുകള്‍ക്ക് ഇനിയും പകരം വീട്ടും. ഇത് സൂചനമാത്രമാണ്. ജീവന്‍ പണയംവെച്ച് ഇന്ത്യ നടത്തിയ ഈ ആക്രമണത്തെ എതിര്‍ക്കാര്‍ ഒരു ലോക രാഷ്ട്രങ്ങള്‍ക്കും തോന്നില്ല. പാക്കിസ്ഥാന്റെ അക്രമം ഇന്ത്യയ്ക്ക് നോക്കിയിരിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

sureshgopi-majorravi

അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം തന്നെയുണ്ടാകുമെന്നാണ് സംവിധായകന്‍ മേജര്‍ രവി പറയുന്നത്. ഇന്ത്യയുടെ ആക്രമണം തീവ്രവാദികള്‍ക്കെതിരെയാണ്. മിന്നലാക്രമണം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതാണ്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായികരിക്കാന്‍ കഴിയില്ലെന്നും മേജര്‍ രവി പറഞ്ഞു.

പാക് അതിര്‍ത്തി കടന്ന് പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയതായും സൈനീക മേധാവി ഡിജിഎംഒ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 38 ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യയുടെ അവകാശവാദം.

English summary
Suresh Gopi respons over india strikes pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X