Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു, മറുപടി നല്‍കിയത് ഇങ്ങനെയെന്ന് സുരേഷ് ഗോപി

തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ സുരേഷ് ഗോപി വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതിയ ചിത്രം ഗരുഡന്റെ പ്രമോഷനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. മമ്മൂക്ക തന്നോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് സുരേഷ് ഗോപി പറയുന്നു. അതിന് താന്‍ മറുപടി നല്‍കിയെന്നും സുരേഷ് ഗോപി പറയുന്നു. അതിപ്പോള്‍ വൈറലായിരിക്കുകയാണ്. ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ ജീവിക്കാന്‍ സാധിക്കില്ല. രാജ്യസഭാ എംപി ആയിരുന്നപ്പോള്‍ നിനക്കാ ബുദ്ധിമുട്ടിലായിരുന്നു. കാരണം ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. എന്നാല്‍ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരംകറക്കുന്നതുപോലെ എടുത്തിട്ട് കറക്കുമെന്ന് മമ്മൂക്ക പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

suresh-gopi-mammootty

എന്നാല്‍ അതൊരു നിര്‍വൃതിയാണെന്നും, ഞാനത് ആസ്വദിക്കുന്നുവെന്നുമായിരുന്നു മമ്മൂക്കയോട് താന്‍ പറഞ്ഞ മറുപടി. എന്നാല്‍ പിന്നെ എന്തെങ്കിലുമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം തൃശൂര്‍ തന്നാല്‍ എടുക്കും. തൃശൂര്‍ തരട്ടെ എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ ജയിച്ചാല്‍ ചെയ്യുന്നത് പോരാ എന്ന് പറയരുത്. അങ്ങനെയെങ്കില്‍ തൃശൂര്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്ന് കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. അങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല ഞാന്‍. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ. 2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ട് പോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണ് അതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം നേരത്തെ ദിലീപ് വിഷയത്തിലും സുരേഷ് ഗോപി അഭിപ്രായം പറഞ്ഞിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെയും, കേസിലും സ്വപ്‌ന സുരേഷിന്റെ കേസിലും ഇത് തന്നെയാണ് തന്റെ നിലപാടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ചിലരെ പോലീസ് മനപ്പൂര്‍വം പ്രതികളാക്കും. അത്തരം കാര്യങ്ങള്‍ അവര്‍ ചെയ്യാറുണ്ട്.

അന്തിമവിധി വരുന്നത് വരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ പോലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിനീഷ് കോടിയേരിയുടെ കേസായാല്‍ പോലും കോടതി പറയണം. അല്ലാതെ താന്‍ വിശ്വസിക്കില്ല. തന്റെ രാഷ്ട്രീയ നിലപാട് നോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+