മുകേഷിന്റെ വാഹനവും പോണ്ടിച്ചേരി രജിസ്‌ട്രേഷനെന്ന് സുരേഷ് ഗോപി
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സ്വന്തം എംഎല്‍എ ആയ മുകേഷിന്റെ വാഹനം എവിടെയാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി നികുതി ലാഭിക്കുന്നതിനായി തന്റെ ഓഡി കാര്‍ കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന വാര്‍ത്തയോട് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സ്വന്തം എംഎല്‍എ ആയ മുകേഷിന്റെ വാഹനം എവിടെയാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഭ്രാന്തരായവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി ഒഴിവാക്കാനല്ല. കൃത്യമായ തവണകള്‍ അടച്ചു കൊണ്ടാണ് താന്‍ മുന്നോട്ട് പോകുന്നത്. മുകേഷിന്റെ വാഹനം എവിടെ നിന്ന് വാങ്ങി. എത്ര നികുതി കൊടുത്തു എന്നൊക്കെ അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

തനിക്ക് പോണ്ടിച്ചേരിയില്‍ മേല്‍വിലാസം ഉണ്ട്. അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു ഓഡി ക്യു 7 പോണ്ടിച്ചേരിയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. ഇക്കാര്യം ആര്‍ക്കും പരിശോധിച്ചുനോക്കാവുന്നതാണ്. വിവാദങ്ങളില്‍ നിന്ന് രക്ഷപെടുന്നതിന് മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡയയിലെ വിമര്‍ശരോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിപ്പെനെതിരെയും കള്ളപ്പണത്തിനെതിരെയും പ്രവര്‍ത്തിക്കുമ്പോള്‍ ബിജെപി പിന്തുണയോടെ എംപിയായ സുരേഷ് ഗോപി നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു പ്രധാന വിമര്‍ശനം. 5 ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്ക് ലഭിച്ചത്.












Click it and Unblock the Notifications