കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു..എന്തിനാ സഖാവേ ഇത്ര നേരത്തെ ഞങ്ങളെ വിട്ട് പോയത്'

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായ ഇകെ നായനാരെ അനുസ്മരിച്ച് പ്രേക്ഷകരുടെ പ്രയതാരവും ബിജെപി എംപിയുമായ സുരേഷ് ഗോപി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇകെ നായനാരെ കുറിച്ച് എഴുതിയിരിക്കുന്നത്. ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.....എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത് എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.

ek nayanar

അതേസമയം, ബിജെപി എംപിയായ സുരേഷ് ഗോപി കമ്മ്യൂണിസ്റ്റ് നേതാവായ ഇകെ നായനാരെ പ്രകീര്‍ത്തിച്ചതില്‍ ആശ്ചര്യത്തിലാണ് ഇരു പാര്‍ട്ടിയിലെയും അണികള്‍. സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്ന് വാദിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ അതിന് അവരുടെ പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ തന്ന പ്രകീര്‍ത്തിക്കണോ എന്ന് സംശയവും ചിലര്‍ക്കുണ്ട്. എന്തായാലും സുരേഷ് ഗോപിയുടെ പോസ്റ്റ് ലൈക്ക് ചെയ്യണോ ഷെയര്‍ ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇരുപാര്‍ട്ടിയുടെയും അണികള്‍

ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന ഫോണിന്‍ പരിപാടിയുടെ വീഡിയോ പങ്കുവച്ചാണ് സുരേഷ് ഗോപി കുറിപ്പിട്ടത്. വൈദ്യുതി ലഭ്യമാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ പരാതിക്കാരനെ രസകരമായി കൈകാര്യം ചെയ്യുന്ന വീഡിയോയിരുന്നു അത്. എന്തും വളരെ പോസിറ്റീവോടെയും ലളിതമായും കൈകാര്യം ചെയ്യുന്ന ഇകെ നായനാരുടെ രീതിയാവും സുരേഷ് ഗോപിയെ ആകര്‍ഷിച്ചതും. എന്തായാലും സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Suresh Gopi's Facebook post praising former Chief Minister EK Nayanar Went Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X