കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാലിന്റെ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നത് സംബന്ധിച്ച വിവാദങ്ങള്‍ തീര്‍ന്നിട്ടില്ല. തീയേറ്റര്‍ ഉടമകള്‍ ആ തീരുമാനത്തിനെതിരെ അതിരൂക്ഷമായി രംഗത്ത് വന്നിരുന്നു. ദൃശ്യം 2 ആമസോണ്‍ പ്രൈമിന് വിറ്റതില്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവായ ജോബി ജോര്‍ജ്ജ് ഇപ്പോൾ.

കോടികള്‍ വാരിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തീയേറ്റര്‍ കാണില്ല; ആന്റണിക്ക് കിട്ടിയത് വെറും 15 കോടിയോ?കോടികള്‍ വാരിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തീയേറ്റര്‍ കാണില്ല; ആന്റണിക്ക് കിട്ടിയത് വെറും 15 കോടിയോ?

100 കോടിയുടെ മരയ്ക്കാര്‍ തിയ്യേറ്ററിലെത്തിക്കാന്‍ ദൃശ്യം 2 വിറ്റു, ആമസോണില്‍ തന്നെയെന്ന് ആന്റണി!!100 കോടിയുടെ മരയ്ക്കാര്‍ തിയ്യേറ്ററിലെത്തിക്കാന്‍ ദൃശ്യം 2 വിറ്റു, ആമസോണില്‍ തന്നെയെന്ന് ആന്റണി!!

സുരേഷ് ഗോപി നായകനായ 'കാവല്‍' സിനിമയ്ക്ക് ഒടിടി റിലീസിനായി വലിയ ഓഫര്‍ ലഭിച്ചിരുന്നു എന്നാണ് ജോബി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ തീയേറ്ററുകളെ ഓര്‍ത്താണ് അതിന് മുതിരാതിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. വിശദാംശങ്ങള്‍...

ഏഴ് കോടിയുടെ ഓഫര്‍

ഏഴ് കോടിയുടെ ഓഫര്‍

സുരേഷ് ഗോപി നായകനായ കാവല്‍ സിനിമയ്ക്ക് ഏഴ് കോടി രൂപയുടെ ഒടിടി ഓഫര്‍ ആയിരുന്നു ലഭിച്ചത് എന്നാണ് ജോബി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ താന്‍ സിനിമ വില്‍ക്കാന്‍ തയ്യാറായില്ല. തീയേറ്റര്‍ ഉടമകളെ ഓര്‍ത്തായിരുന്നു ആ തീരുമാനം എന്നും ജോബി വിശദീകരിക്കുന്നുണ്ട്.

കാവല്‍ മാത്രമല്ല

കാവല്‍ മാത്രമല്ല

കാവലിന് മാത്രമല്ല ഇത്തരത്തില്‍ ഓഫര്‍ ലഭിച്ചത് എന്നും ജോബി പറയുന്നുണ്ട്. ഷെയിന്‍ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിലും സമാനമായ ഓഫര്‍ ലഭിച്ചു. പക്ഷേ, അതും തീയേറ്റര്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചത് എന്നും ജോബി പറയുന്നുണ്ട്.

ഒടിടിയ്ക്ക് എതിരല്ല

ഒടിടിയ്ക്ക് എതിരല്ല

എന്നാല്‍ താന്‍ ഒടിടി റിലീസുകള്‍ക്ക് എതിരല്ലെന്നും ജോബി പറയുന്നു. എല്ലാ സിനിമകള്‍ക്കും അത്തരത്തില്‍ ഒടിടി റിലീസിനുള്ള വാഗ്ദാനം ലഭിക്കുക പതിവില്ല. സിനിമയിലെ താരനിരയേയും അണിയറ പ്രവര്‍ത്തകരേയും ഒക്കെ ആശ്രയിച്ചിരിക്കും അത് എന്നും പറയുന്നുണ്ട്.

പരോക്ഷ വിമര്‍ശനം

പരോക്ഷ വിമര്‍ശനം

മോഹന്‍ലാല്‍ സിനിമയായ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിലുള്ള പരോക്ഷ വിമര്‍ശനമായും ജോബി ജോര്‍ജ്ജിന്റെ പ്രതികരണത്തെ വിലയിരുത്തുന്നുണ്ട്. തീയേറ്ററുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ്.

തീയേറ്ററുകള്‍ എന്ന് തുറക്കും

തീയേറ്ററുകള്‍ എന്ന് തുറക്കും

ജനുവരി അഞ്ച് മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഫിലിം ചേംബറും തീയേറ്റര്‍ ഉടമകളും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. സംയുക്ത യോഗം വിളിക്കണം എന്ന നിര്‍ദ്ദേശമാണ് ഫിലിം ചേംബര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.

പ്രഖ്യാപനത്തിന് മുമ്പേ

പ്രഖ്യാപനത്തിന് മുമ്പേ

തീയേറ്ററുകള്‍ തുറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പേ തന്നെ ദൃശ്യത്തിന്റെ പ്രൈം റിലീസ് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്ന് പിന്‍മാറാന്‍ ആവില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കി. മരക്കാര്‍ സിനിമയുടെ റിലീസിന് വേണ്ടിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിന് വിറ്റത് എന്നും ആന്റണി പറഞ്ഞു.

മരയ്ക്കാര്‍ എത്തുന്നു

മരയ്ക്കാര്‍ എത്തുന്നു

ഈ വിവാദങ്ങള്‍ക്ക് തൊട്ടുപിറകെയാണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' എന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 ന് മരക്കാര്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. 100 കോടി ചെലവില്‍ പ്രിയദര്‍ശന്‍ ആണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളത്.

ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍

ദൃശ്യം 2, ലോകം മുഴുവന്‍ ഒറ്റ ദിവസം റിലീസ്! തീയേറ്ററിൽ അല്ല, ആമസോണ്‍ പ്രൈമില്‍, പുതു ചരിത്രംദൃശ്യം 2, ലോകം മുഴുവന്‍ ഒറ്റ ദിവസം റിലീസ്! തീയേറ്ററിൽ അല്ല, ആമസോണ്‍ പ്രൈമില്‍, പുതു ചരിത്രം

Recommended Video

cmsvideo
മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | Oneindia Malayalam

English summary
Suresh Gopi's Kaaval movie got 7 crore offer for OTT release, says producer Joby George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X