കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ'

Google Oneindia Malayalam News

കൊച്ചി; കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ 28 വർഷങ്ങൾക്കിപ്പുറം ശിക്ഷാവിധി വന്നിരിക്കുകയാണ്. കേസിൽ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് സിബിഐ കോടതി വിധിച്ചിരിക്കുന്നത്. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ.

ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ് മലയാളത്തിലെ ക്രൈം തില്ലർ ചിത്രമായ 'ക്രൈം ഫയൽ'. നടൻ സുരേഷ് ഗോപിയെ നായകനാക്കി ഒരുങ്ങിയ ചിത്രം സിസ്റ്റർ അഭയയുടെ കൊലക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു തയ്യാറായത്. കേസ് പോലെ തന്നെ സിനിമയുടെ ചിത്രീകരണവും ഏറെ പ്രതിസന്ധി നിറഞ്ഞതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ എകെ സാജൻ. അന്ന് ഉയർന്ന വെല്ലുവിളികളെ കുറിച്ചും 'ശാപ'കഥകളെ കുറിച്ചുമെല്ലാമാണ് സാജന്റെ തുറന്ന് പറച്ചിൽ.

പത്രകട്ടിംഗുകൾ വെച്ച്

പത്രകട്ടിംഗുകൾ വെച്ച്

പ്രേക്ഷകരെ പിടിച്ച് ഇരുത്തിയ സസ്പെൻസ് ത്രില്ലറായിരുന്നു ക്രൈം ഫയൽ എന്ന ചിത്രം. കെ മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഏകദേശം ഒരു വർഷം കൊണ്ടായിരുന്നു എകെ സാജൻ തയ്യാറാക്കിയത്. അഭയ കേസുമായി ബന്ധപ്പെട്ട പത്രകട്ടിംഗുകൾ എടുത്ത് വെച്ച് നടത്തിയ അന്വേഷണങ്ങളും ചർച്ചകളുമായിരുന്നു സിനിമയായി രൂപപ്പെട്ടത്.

കോൺവെന്റും പള്ളിയും ലഭിക്കാൻ

കോൺവെന്റും പള്ളിയും ലഭിക്കാൻ

തുടക്കം മുതൽ തന്നെ കടുത്ത വെല്ലുവിളികളായിരുന്നു സിനിമയുടെ ചിത്രീകരണത്തിന് നേരിട്ടതെന്ന് സാജൻ പറയുന്നു. സിസ്റ്റർ അഭയ കേസിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം എന്നത് വാർത്തകൾ ഉണ്ടായത് കൊണ്ട് തന്നെ ചിത്രീകരണത്തിന് പള്ളിയും കോൺവെന്റുകളും കിട്ടാൻ സിനിമയുടെ അണിയറ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടിയിരുന്നത്രേ.

ടാങ്കിൽ മുക്കി കൊല്ലുന്ന രംഗങ്ങൾ

ടാങ്കിൽ മുക്കി കൊല്ലുന്ന രംഗങ്ങൾ

പലപ്പോഴും അനുമതി ലഭിച്ചാൽ ഉച്ചയോടെ തന്നെ തിരുത്തി പറയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സാജൻ പറയുന്നു. ഷൂട്ടിങ്ങിനിടയിലും പല വെല്ലുവിളികളും നേരിട്ടു. ഏറെ വെല്ലുവിളി നേരിട്ടത് സിസ്റ്റർ അമല എന്ന കഥാപാത്രത്തെ ടാങ്കിൽ മുക്കി കൊല്ലുന്ന സീൻ എടുക്കാനായിരുന്നുവെന്ന് സാജൻ വെളിപ്പെടുത്തുന്നു. ഡൂൾ ന്യൂസിനോടാണ് സാജൻ ഇക്കാര്യം പറഞ്ഞത്.

മുറിയിൽ വെച്ച്

മുറിയിൽ വെച്ച്

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നായിരുന്നു അത്.
നടി സംഗീത അവതരിപ്പിച്ച സിസ്റ്റർ അമല എന്ന കഥാപാത്രത്തെ മുറിയിൽ വെച്ചാണ്
വില്ലൻ കഥാപാത്രമായ ക്ലമൻ പത്രോസ് എന്ന ജനാർദ്ദനന്റെ കഥാപാത്രവും മകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ കിണറ്റിൽ എറിഞ്ഞ് ആത്മഹത്യ എന്ന വരുത്തി തീർക്കുക.

കിണറ്റിൻ കരയിലേക്ക്

കിണറ്റിൻ കരയിലേക്ക്

ഇതിനായി കിണറ്റിൻ കരയിലേക്ക് സിസ്റ്ററുടെ ശരീരവും ഏറ്റി നടക്കുമ്പോഴാണ് അവർക്ക് ബോധം ഉണ്ടെന്ന് വില്ലൻമാർ തിരിച്ചറിയുന്നത്. ഇതോടെ കിണറ്റിൻ കരയ്ക്ക് അടുത്തുള്ള വാട്ടർ ടാങ്കിൽ മുക്കി കൊലപാതകം ഉറപ്പാക്കി കിണറ്റിൽ തള്ളുക, ഇതായിരുന്നു രംഗം.

ടാങ്ക് പൊട്ടി പോയി

ടാങ്ക് പൊട്ടി പോയി

ടാങ്കിൽ 500 ലീറ്റർ വെള്ളം നിറച്ച ശേഷമാണ് രംഗം ചിത്രീകരിക്കാൻ ഒരുങ്ങിയത്. എന്നാൽ വെള്ളം നിറച്ച് കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടി പോകുമായിരുന്നത്രേ. മൂന്നോ നാലോ തവണ ഇങ്ങനെ ഉണ്ടായപ്പോൾ സെറ്റിൽ എല്ലാവർക്കും ഭയമായെന്ന് സാജൻ പറയുന്നു.

 ബാധയും ശാപവുമാണെന്ന്

ബാധയും ശാപവുമാണെന്ന്

എന്തോ ബാധ ഉണ്ടെന്നും ഈ സീൻ വേണ്ടെന്നും പലരും പറഞ്ഞു. മറ്റെന്തെങ്കിലും രീതിയിൽ കൊല ആലോചിച്ചൂടെ എന്നായിരുന്നു ചിലരുടെ നിർദ്ദേശം. ആ സമയത്ത് സിസ്റ്റർ അമല എന്ന കഥാപാത്രത്തെ മറ്റേത് രീതിയിലാണ് കൊല്ലേണ്ടത് എന്ന ചോദ്യമായിരുന്നു തന്റെ മനസിൽ ഉണ്ടായിരുന്നത്.

അഞ്ചാമത്തെ തവണ കൂടി

അഞ്ചാമത്തെ തവണ കൂടി

ഒടുക്കം അഞ്ചാമത്തെ തവണ കൂടി നോക്കാമെന്നും അത് ശരിയായില്ലേങ്കിൽ മറ്റെന്തിലും ആലോചിക്കാനെന്നും പറഞ്ഞ് ഷൂട്ടിങ്ങിന് തയ്യാറെടുത്തു. നാല് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഷൂട്ടിംഗ് വീണ്ടും നടത്താൻ തിരുമാനിച്ചത്.

മറ്റൊരു ടാങ്ക് കെട്ടിപ്പൊക്കി

മറ്റൊരു ടാങ്ക് കെട്ടിപ്പൊക്കി

അതിനായി ഇഷ്ടികയും സിമന്റും ഒക്കെ വെച്ച് വീണ്ടും ഒരു ടാങ്ക് കെട്ടിപ്പൊക്കി ടേക്ക് എടുത്തു. അങ്ങനെ അഞ്ചാമത്തെ ദിവസമാണ് ടേക്ക് ഒകെയായത്. അതേസമയം ടാങ്ക് സീൻ മാത്രമല്ല മറ്റ് സ്വീക്വൻസ് എടുക്കുമ്പോൾ നിരവധി പരീക്ഷണങ്ങൾ ഉണ്ടായെന്നും സാജന് അഭിമുഖത്തിൽ പറഞ്ഞു.

സിസ്റ്റർ അഭയയ്ക്ക് നീതി, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തംസിസ്റ്റർ അഭയയ്ക്ക് നീതി, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം

അമ്മയുടെ മരണം

അമ്മയുടെ മരണം

തന്റെ അമ്മ മരിച്ചപ്പോഴും 'ശാപം തുടങ്ങി' എന്ന തരത്തിലായിരുന്നു പറഞ്ഞ് തുടങ്ങിയത്.സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് രണ്ടാം ദിവസമായിരുന്നു അമ്മയുടെ മരണം.അന്ന് പത്ത് ദിവസം ഷൂട്ടിങ് നിർത്തിവെയ്ക്കാൻ പറഞ്ഞെങ്കിലും 10 ദിവസത്തേക്കുള്ള സീനുകൾ എഴുതി തീർന്നതിനാൽ താൻ ഷൂട്ടിംഗ് തുടരാൻ അണിയറ പ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു.

സംവിധായകന്റെ ഇളയച്ഛനും

സംവിധായകന്റെ ഇളയച്ഛനും

എന്നാൽ പത്ത് ദിവസം കഴിഞ്ഞപ്പോൾ സംവിധായകൻ മധു ചേട്ടന്റെ അടുത്ത ഇളയച്ഛൻ മരിച്ചു. മരണത്തിന്റെ ഒരു ഘോഷയാത്ര തന്നെ. ഇതോടെ വീണ്ടും ശാപകഥ തലപൊക്കി. ഈ പടം അവസാനിപ്പിക്കുന്നതല്ലേ നല്ലതെന്നായിരുന്നു പലരും ചോദിച്ചത്.റിലീസിന്റെ തലേ ദിവസം പ്രൊഡ്യൂസറുടെ കൊച്ചച്ചനും മരിച്ചെന്നും സാജൻ പറഞ്ഞു.

ഷൂട്ടിംഗ് ലൊക്കേഷനിലും

ഷൂട്ടിംഗ് ലൊക്കേഷനിലും

ലൊക്കേഷനിലും നിരന്തരം പരാതി പ്രവാഹമായിരുന്നു. ചിത്രത്തിന്റെ ക്യാമറമാനായ സാലു കടുത്ത റോമൻ കത്തോലിക്ക് വിശ്വസിയാണ്.ഷൂട്ടിംഗ് നടക്കുമ്പോൾ ഒരിക്കൽ സാലു വിളിച്ച്പറഞ്ഞു ലൊക്കേഷനിൽഅപകടം വണ്ടി തട്ടി എന്നൊക്കെ.ഇത് തന്നെയായിരുന്നു സ്ഥിരം.ഒരിക്കൽ സാലു പറഞ്ഞത് ക്യാമറയിൽ നോക്കിയാൽ അഭയയെ ആണ് കാണുന്നതെന്നായിരുന്നു. പുള്ളിക്കാരനെ പിന്നീട് താൻ ആശ്വസിപ്പിച്ചുവെന്നും സാജൻ പറഞ്ഞു.

യുകെയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ 11 പേർക്ക് കൊവിഡ്; സഹയാത്രികരായ 50 പേർ ക്വാറന്റീനിൽയുകെയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ 11 പേർക്ക് കൊവിഡ്; സഹയാത്രികരായ 50 പേർ ക്വാറന്റീനിൽ

അഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണംഅഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണം

Recommended Video

cmsvideo
കൊലപാതകം തെളിഞ്ഞിട്ടും പ്രതികളെ സംരക്ഷിച്ച് കോട്ടയം രൂപത | Oneindia Malayalam

English summary
Suresh gopi's movie crime file; script writer ak sajan about shooting experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X