India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാര്‍ഡ് സുരേഷ് ഗോപിക്ക് നല്‍കണമെന്ന് പറഞ്ഞു, കിട്ടിയത് പൃഥ്വിക്ക്, ജൂറിയില്‍ സംഭവിച്ചത്...

Google Oneindia Malayalam News

കൊച്ചി: ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് ലഭിക്കാതിരുന്നതോടെ തുടങ്ങിയ വിവാദം പുതിയ തലത്തിലേക്ക്. സുരേഷ് ഗോപിയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് 2007ലെ ജൂറി അംഗം മറുപടിയുമായി എത്തിയിരിക്കുകയാണ്. തനിക്ക് 2007ല്‍ സംസ്ഥാന അവാര്‍ഡ് നിരസിച്ചുവെന്നായിരുന്നു സുരേഷ് ഗോപിയുടെ ആരോപണങ്ങള്‍. ഞാന്‍ ഇത്രയും കാലം ഒന്നും പറഞ്ഞിട്ടില്ലല്ലോ, റോസ് മേരിയോട് ചോദിക്കൂ, അവര്‍ പറയും തന്റെ വേദനയെ കുറിച്ചെന്നും സുരേഷ് ഗോപി നേരത്തെ തുറന്നടിച്ചു.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

അന്നത്തെ ജൂറി അംഗമായിരുന്നു റോസ് മേരി. തനിക്ക് സംസ്ഥാന പുരസ്‌കാരം നല്‍കാതിരിക്കാന്‍ ചില കളികളൊക്കെ നടന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോള്‍ ജൂറിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് റോസ് മേരി തന്നെ വെളിപ്പെടുത്തി. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

1

2006ല്‍ റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചത്. മികച്ച നടനുള്ള അവസാന വട്ട മത്സരത്തില്‍ രണ്ട് പേരാണ് എത്തിയത്. സുരേഷ് ഗോപിയും മുരളിയുമായിരുന്നു ആ നടന്മാര്‍. സുരേഷ് ഗോപിയുടെ അവാര്‍ഡിനായി പരിഗണിച്ച ചിത്രം ചിന്താമണി കൊലക്കേസായിരുന്നു. റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സ്വയം നീതി നടപ്പാക്കാന്‍ ഇറങ്ങിയ ലാല്‍കൃഷ്ണ എന്ന ക്രിമിനല്‍ അഭിഭാഷകന്റെ വേഷമായിരുന്നു സുരേഷ് ഗോപിക്ക്. അത് നന്നായി തന്നെ സുരേഷ് ഗോപി ചെയ്തിരുന്നു. മുരളിയുടേതായി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുലിജന്മവും ഉണ്ടായിരുന്നു. ഇതില്‍ മുരളിയും ഗംഭീര പ്രകടനമായിരുന്നുവെന്ന് റോസ് മേരി പറയുന്നു.

2

സുരേഷ് ഗോപി അല്ലെങ്കില്‍ മുരളി ഇവര്‍ രണ്ട് പേരില്‍ ഒരാളെ മികച്ച നടനായി പ്രഖ്യാപിച്ച് അവാര്‍ഡ് നല്‍കണമെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. അതിനായി ഞാന്‍ ശക്തമായി വാദിക്കുകയും ചെയ്തു. സുരേഷ് ഗോപി ആരാധികയൊന്നുമല്ല ഞാന്‍. പക്ഷേ വളരെ അനായാസവും സ്വഭാവികവുമായി ആ കഥാപാത്രത്തെ സുരേഷ് അവതരിപ്പിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. എന്നാല്‍ സുരേഷ് ഗോപി വാണിജ്യ സിനിമയിലെ നടനാണെന്ന് ജൂറിയിലെ പ്രധാനി അഭിപ്രായപ്പെട്ടു. എങ്കില്‍ മുരളിക്ക് നല്‍കി കൂടേ എന്ന് ചോദിച്ചു. എന്നാല്‍ മുരളിക്കും നല്‍കിയില്ലെന്ന് റോസ് മേരി പറഞ്ഞു. കറുത്ത പക്ഷികളിലെ അഭിനയത്തിന് മമ്മൂട്ടിയും മത്സര രംഗത്തുണ്ടായിരുന്നു.

3

പ്രായമായവരെയല്ല, ചെറുപ്പക്കാരെയാണ് പരിഗണിക്കേണ്ടതെന്ന എതിര്‍വാദമാണ് ജൂറിയില്‍ നിന്ന് ഉണ്ടായത്. അതോടെ വാസ്തവത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആ അവാര്‍ഡ് ലഭിച്ചു. പൃഥ്വിരാജും നല്ല നടന്‍ തന്നെയാണ്. അതില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. ജൂറി അംഗങ്ങള്‍ ഓരോ ആളുകള്‍ക്കും അഭിപ്രായം പലതാവും. എന്റെ അഭിപ്രായം അതുപോലെ ഞാന്‍ പറഞ്ഞു. പക്ഷേ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് ജൂറിയില്‍ അംഗീകരിക്കപ്പെടേണ്ടത്. അക്കാര്യത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. അതുകൊണ്ട് ഒരു വിവാദത്തിന് ഞാനില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നുമില്ല. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയെ പുറത്ത് നിന്ന് ആരും സ്വാധീനിക്കുണ്ടെന്ന് തോന്നിയിട്ടില്ല.

4

സുരേഷ് ഗോപി, അവാര്‍ഡ് പ്രഖ്യാപനമൊക്കെ കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം ഞാനുമായി സംസാരിച്ചത്. ജൂറിയില്‍ ഉണ്ടായ ചര്‍ച്ച ഏതോ വഴിക്ക് സുരേഷ് ഗോപി അറിഞ്ഞിരുന്നു. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഒരു പരിപാടിയില്‍ സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടപ്പോള്‍ അദ്ദേഹം എന്റെ സമീപത്തെത്തി. തനിക്ക് വേണ്ടി ജൂറിയില്‍ നന്നായി വാദിച്ചെന്ന് അറിഞ്ഞുവെന്നും, അവാര്‍ഡ് കിട്ടിയില്ലെങ്കിലും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചിന്താമണി കൊലക്കേസില്‍ അത്രയ്ക്ക് മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടും അവസാന റൗണ്ടില്‍ തഴയപ്പെട്ടതില്‍ വലിയ വേദനയാണ് അദ്ദേഹം പങ്കുവെച്ചതെന്നും റോസ് മേരി പറഞ്ഞു.

5

സുരേഷ് ഗോപിയെ വ്യക്തിപരമായ പരിചയത്തില്‍ വെച്ച് പറയുകയാണെങ്കില്‍ മനുഷ്യസ്‌നേഹിയാണ്. അത് മനസ്സിലാക്കിയിട്ടുണ്ട്. വേദനിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ സുരേഷ് വളരെ തല്‍പ്പരനാണ്. മറ്റുള്ളവരുടെ വേദന കണ്ട അലിയുന്ന മനസ്സുണ്ട് അദ്ദേഹത്തിന്. തനിക്ക് നീതി കിട്ടാതെ പോയെന്ന് സുരേഷ് ഗോപിക്ക് തോന്നിയിട്ടുണ്ടാവും. അത് അദ്ദേഹം പ്രകടിപ്പിച്ചതാവും. നേരത്തെ ഉള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിനും തനിക്ക് അവാര്‍ഡ് നല്‍കിയില്ലെന്നും, സ്‌ക്രീനിംഗ് സമയം കഴിഞ്ഞ ശേഷം ചട്ടവിരുദ്ധമായി ജൂറി ഒരു സിനിമ കാണുകയും അതിലെ നടന് അവാര്‍ഡ് നല്‍കിയെന്നുമാണ് സുരേഷ് ഗോപി ആരോപിച്ചത്.

ദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴിദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴി

cmsvideo
  സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam
  English summary
  suresh gopi's name strongly recommended, jury member rose mary's revelation on 2007 award goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X