'എനിയ്ക്കങ്ങനൊരു ലക്ഷ്യം ഇല്ലായിരുന്നു', ഇതാണോ സുരേഷ് ഗോപി...'രോദനം'?
കൊല്ലം: എന്‍എസ്എസ് നേതൃത്വത്തെ തിരുത്തേണ്ടത് ആവശ്യമാണെന്നും പെരുന്നയില്‍ എല്ലാവര്‍ക്കും ചെല്ലേണ്ട സാഹചര്യം ഉണ്ടാകണമെന്നും സുരേഷ് ഗോപി. തിരുത്തല്‍ സംബന്ധിച്ച് സമുദായ അംഗങ്ങള്‍ തീരുമാനമെടുക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല കഴിഞ്ഞ ദിവസം താന്‍ പെരുന്നയില്‍ പോയതെന്നും സുരേഷ് ഗോപി.
കഴിഞ്ഞ ദിവസമാണ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടത്. പിറന്നാള്‍ ദിനത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് സുകുമാരന്‍നായരെ കാണാന്‍ എത്തിയത്.

എന്നാല്‍ സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാന്‍ സുകുമരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഷോ ഇവിടെ വേണ്ടെന്ന് സുകുമാരന്‍നായര്‍ സുരേഷ് ഗോപിയോട് പറയുകയും ചെയ്തു. സുകുമാരന്‍നായരുടെ വാക്കുകള്‍ തന്‍ങെ ഹൃദയം തകര്‍ത്തുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.












Click it and Unblock the Notifications