Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്ക് എന്തുപറ്റി? മൊത്തം അബദ്ധമാണല്ലോ ആവര്‍ത്തിക്കുന്നത്, പറഞ്ഞ രണ്ടുകാര്യങ്ങളും തെറ്റ്

കൊച്ചി: കേരളത്തില്‍ നിന്ന് ബിജെപിക്ക് ലഭിച്ച ആദ്യ ലോക്‌സഭാ അംഗമാണ് നടന്‍ സുരേഷ് ഗോപി. സംസ്ഥാനത്തിനുള്ള പരിഗണന എന്ന നിലയില്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി പദം ലഭിക്കുകയും ചെയ്തു. തൃശൂരില്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും വിവാദമാണ്. സ്വര്‍ണ കിരീടം മുതല്‍ വോട്ട് ചേര്‍ത്തല്‍ തൊട്ട് കലുങ്ക് ചര്‍ച്ച വരെ ഇതില്‍പ്പെടും.

ഏറ്റവും ഒടുവില്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണം എയിംസിനെ കുറിച്ചാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതുപ്രകാരം പല സ്ഥാനങ്ങള്‍ക്കും എയിംസ് ലഭിച്ചു. കേരളത്തിന്റെ ആവശ്യം ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. അതിനിടെയാണ് സുരേഷ് ഗോപി വെടിപൊട്ടിച്ചത്. എന്നാല്‍ അവിടെയും പാളി...

suresh gopi aiims news-

Photo Courtesy- Suresh Gopi Fb

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നിര്‍ദേശിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കകുയും ചെയ്യുന്ന സ്ഥലത്താണ് എയിംസ് വരിക. കേരളത്തിന് എയിംസ് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട് എന്നതല്ലാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. പക്ഷേ, കേരളത്തിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളിലൊന്ന് എയിംസ് ആണ്. ഇതുവരെ പ്രഖ്യാപിക്കാത്ത വിഷയത്തില്‍ എന്തിനാണ് ചര്‍ച്ച എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

സംസ്ഥാന സര്‍ക്കാര്‍ എയിംസിന് വേണ്ടി കണ്ടെത്തിയ സ്ഥലം കോഴിക്കോട്ടെ കിനാലൂരിലാണ്. എന്നാല്‍ സുരേഷ് ഗോപി പറയുന്നത് എയിംസ് ആലപ്പുഴയില്‍ വരണം എന്നാണ്. അല്ലെങ്കില്‍ തൃശൂരില്‍ ആകണം എന്നും. ഇതു രണ്ടുമല്ലെങ്കില്‍ എയിംസ് തമിഴ്‌നാടിന് കൊടുക്കുമെന്നും സുരേഷ് ഗോപി പറയുന്നു. തമിഴ്‌നാടിന് നിലവില്‍ ഒരു എയിംസ് ഉണ്ട് എന്നത് വേറെ കാര്യം. ആരോഗ്യ വകുപ്പിന്റെ ചുമതലയില്ലാത്ത സുരേഷ് ഗോപി എന്തിനാണ് ഇക്കാര്യം പറയുന്നത് എന്ന് വ്യക്തമല്ല.

പറഞ്ഞ രണ്ടു കാര്യങ്ങളും തെറ്റ്

ജനസാന്ദ്രത മലപ്പുറത്താണെങ്കിലും ആലപ്പുഴ ഏറ്റവും വലിയ ജില്ലയാണ് എന്നതാണ് സുരേഷ് ഗോപി തന്റെ ആവശ്യം ന്യായീകരിക്കാന്‍ പറയുന്ന കാര്യം. എന്നാല്‍ ഈ രണ്ട് വാദങ്ങളും തെറ്റാണ്. ഏറ്റവും വലിയ ജില്ല ഇടുക്കിയാണ്. എറണാകുളത്തിന്റെ ഭാഗമായിരുന്ന കുട്ടമ്പുഴയിലെ ചില പ്രദേശങ്ങള്‍ ഇടുക്കിയിലേക്ക് നീക്കിയതോടെയാണ് ഇടുക്കി കേരളത്തിലെ വലിയ ജില്ലയായി മാറിയത്. അതിന് മുമ്പ് പാലക്കാടിനായിരുന്നു ഈ പദവി. ആലുപ്പുഴ ഏറ്റവും ചെറിയ ജില്ലയാണ്.

ജനസാന്ദ്രത കൂടുതലുള്ള ജില്ല മലപ്പുറത്താണ് എന്ന സുരേഷ് ഗോപിയുടെ വാദവും തെറ്റാണ്. തിരുവനന്തപുരമാണ് ജനസാന്ദ്രത കൂടിയ ജില്ല. ആലുപ്പുഴയും കോഴിക്കോടും കഴിഞ്ഞ് നാലാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ മലപ്പുറം വരുന്നത്. എന്ത് അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ഈ രണ്ട് കാര്യങ്ങള്‍ പറഞ്ഞത് എന്ന് വ്യക്തമല്ല.

പുലിവാല് പുടിച്ച് ബിജെപി

അതേസമയം, സുരേഷ് ഗോപിയുടെ വാദത്തിനെതിരെ കടുത്ത വിമര്‍ശനം ബിജെപിക്ക് ഉള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. എയിംസ് കാസര്‍കോട് വേണം എന്നാണ് ഒരു അഭിപ്രായം. കോഴിക്കോട് സ്ഥലമുണ്ടല്ലോ എന്നാണ് മറ്റൊരു വാദം. എയിംസുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും പറയാത്ത സാഹചര്യത്തില്‍ എന്തിന് ചര്‍ച്ച എന്നു മറ്റു ചിലര്‍. സുരേഷ് ഗോപി വെറുതെ വിവാദമുണ്ടാക്കുന്നു എന്ന വികാരവും ബിജെപിയിലുണ്ട്.

സുരേഷ് ഗോപിയുടെ ആവശ്യത്തെ ആലപ്പുഴ എംപി കെസി വേണുഗോപാല്‍ സ്വാഗതം ചെയ്തു. വിവാദങ്ങളുണ്ടാക്കി എയിംസ് നഷ്ടപ്പെടുത്തരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ബിജെപി പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം എയിംസ് വിഷയത്തില്‍ പ്രതകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+