കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയുടെ തിരക്കുള്ളതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇത്തവണ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി | Oneindia Malayalam

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത് നിര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ തീരുമാനം.

മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരനെ സ്ഥനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. അദ്ദേഹമില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ല-മണ്ഡല​ ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

കൊല്ലത്തും

കൊല്ലത്തും

തിരുവനന്തപുരമല്ലെങ്കില്‍ കൊല്ലത്തും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പേര് ഇടംപിടിച്ചിരുന്നു. പാര്‍ട്ടി നേതാക്കളും ഈ സാധ്യത തള്ളിയിരുന്നില്ല.

ബിജെപിയുടെ കണക്ക്കൂട്ടല്‍

ബിജെപിയുടെ കണക്ക്കൂട്ടല്‍

രണ്ട് മണ്ഡലങ്ങളിലേയും നായര്‍ വോട്ടുകളില്‍ സ്വാധീനം ചെലുത്താന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നായിരുന്നു ബിജെപിയുടെ കണക്ക്കൂട്ടല്‍. കൊല്ലം സുരേഷ് ഗോപിയുടെ സ്വദേശമാണ് എന്നതും ഗുണകരമായി വിലയിരുത്തല്‍ ബിജെപി കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നു.

മത്സരിക്കാനില്ല

മത്സരിക്കാനില്ല

ബിജെപി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതോടെ രണ്ടില്‍ ഒരു മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. എന്നാല്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

സിനിമയുടെ തിരക്കിലാണ്

സിനിമയുടെ തിരക്കിലാണ്

സിനിമയുടെ തിരക്കിലായതിനാല്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി അറിയിക്കുന്നത്. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.

തമിഴ് ചിത്രത്തിലൂടെ

തമിഴ് ചിത്രത്തിലൂടെ

രാഷ്ട്രീയത്തിൽ സജീവമായതിനെ തുടർന്ന് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സുരേഷ് ഗോപി ഒരു തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴരശനാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം.

ആക്ഷൻ

ആക്ഷൻ

വിജയ് ആന്റണി നായകനാകുന്ന ചിത്രത്തിൽ മലയാളിയായ രമ്യാ നമ്പീനശനാണ് നായിക. സുരേഷ് ഗോപി തന്നെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ആക്ഷൻ എന്റർടെയിനറായാണ് തമിഴരശൻ എത്തുന്നത്

ഫേസ്ബുക്ക് പോസ്റ്റ്

സുരേഷ് ഗോപി

നാല് വർഷം

നാല് വർഷം

നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നത്. 2015ൽ റിലീസായ മൈഗോഡാണ് സുരേഷ് ഗോപി അഭിനയിച്ച അവസാന മലയാള ചിത്രം. അതേവര്‍ഷം തന്നെ റിലീസ് ചെയ്ത ശങ്കറിന്‍റെ ഐ യിലും സുരേഷ് ഗോപി ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു.

മത്സരിക്കാനില്ലെങ്കിലും

മത്സരിക്കാനില്ലെങ്കിലും

തമിഴരശന്‍റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ മലയാള ചിത്രങ്ങളിലേക്കും അദ്ദേഹം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ സ്റ്റാര്‍ ക്യാംപയിനറുകളില്‍ ഒരാള്‍ സുരേഷ് ഗോപി തന്നെയായിരിക്കും.

ഇനിയാര്

ഇനിയാര്

മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന പ്രചരണത്തിന് ശക്തിയേറി. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്.

മുഖ്യ തടസ്സം

മുഖ്യ തടസ്സം

ശശി തരൂരിനോട് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കുമ്മനം തന്നെ വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവശ്യം .എന്നാൽ, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവർണർ സ്ഥാനം തന്നെ.

കുമ്മനത്തിന് അവസരം നല്‍കിയാല്‍

കുമ്മനത്തിന് അവസരം നല്‍കിയാല്‍

കർണാടക ഗവർണർ വാജുഭായ് വാല അടക്കം ഏതാനും ബിജെപി നേതാക്കൾ സ്വന്തം നാട്ടിലേക്കു മടങ്ങി സജീവ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചുവരാനുള്ള താൽപര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുമ്മനത്തിന് അവസരം നല്‍കിയാല്‍ എല്ലാവരെയും പരിഗണിക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്.

English summary
suresh gopi say about lok sabha election 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X