'വോട്ടിന് വേണ്ടിയല്ല മോദിയുടെ പരിപാടി, നിങ്ങളുടെ മുഖ്യമന്ത്രി വോട്ടിന് വേണ്ടിയാണോ നടക്കുന്നത്; സുരേഷ് ഗോപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'യവം-23' രാഷ്ട്രീയ പരിപാടിയല്ലെന്ന് ആവർത്തിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിലെ യുവാക്കളുമായി ഇടപഴകുന്ന പരിപാടിയാണിതെന്നും കേരളത്തിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം മാത്രം മതിയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.
'യാത്രയ്ക്ക് രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ യുവാക്കളുടെ പരിച്ഛേദവുമായി സംസാരിക്കാൻ ആണ് മോദിയെത്തിയത്. വോട്ടിന് വേണ്ടിയാണോ നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നത്? കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം തന്നെ ധാരാളമാണ്.

പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിലെ യുവാക്കളുമായി ഇടപഴകുന്ന പരിപാടിയാണിത്. അത് അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയായ ബിജെപിയുടേയും അവകാശമാണ്',സുരേഷ് ഗോപി പറഞ്ഞു. യുവം പരിപാടിക്ക് ബദലായി ഡിവൈഎഫ്ഐ യുവാക്കളെ ഉൾപ്പെടുത്തിയുള്ള പരിപാടി സംഘടിപ്പിക്കുമെന്ന റിപ്പോർട്ട് സംബന്ധിച്ച ചോദ്യത്തിന് ആരാണ് ഡിവൈഎഫ്ഐ ആരാണെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
അതേസമയം രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. യുവം പരിപാടിയിൽ പങ്കെടുക്കുന്നതിനായി പെരുമാന്നൂർ ജങ്ഷൻ മുതൽ തേവര കോളേജുവരെയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾ ഉടൻ












Click it and Unblock the Notifications