കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ അയ്യന്‍, എന്റെ അയ്യന്‍... നെഞ്ചത്ത് കൈവച്ച് സുരേഷ് ഗോപി; ആരെയും വെറുതെവിടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുകയാണ്. തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറിമാറി പരീക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ക്ക് അവസരം തരൂ എന്നുമാണ് ബിജെപിയുടെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജനകീയ സ്ഥാനാര്‍ഥികളെ തേടുന്നു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

നടന്‍ സുരേഷ് ഗോപി മല്‍സര രംഗത്തുണ്ടാകുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. ഇതിനിടെയാണ് താരം രാഷ്ട്രീയ വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ബിജെപി അനുകൂല മാറ്റം കേരളത്തില്‍ അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു....

നിയമസഭായിലേക്ക് വാതില്‍

നിയമസഭായിലേക്ക് വാതില്‍

ഒ രാജഗോപാലിലൂടെയാണ് കേരളത്തില്‍ ആദ്യമായി ബിജെപിക്ക് നിയമസഭായിലേക്ക് വാതില്‍ തുറന്നത്. ഇത്തവണ രാജഗോപാല്‍ മല്‍സര രംഗത്തുണ്ടാകില്ല എന്നാണ് സൂചനകള്‍. പകരം നേമം മണ്ഡലത്തില്‍ പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതില്‍ സുരേഷ് ഗോപിയുടെ പേരുമുണ്ട്.

ശക്തമായ സാന്നിധ്യം

ശക്തമായ സാന്നിധ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു സുരേഷ് ഗോപി. ടിഎന്‍ പ്രതാപന്‍ മികച്ച വിജയം നേടിയ തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്കിലും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കത്തി നിന്ന വിഷയം

കത്തി നിന്ന വിഷയം

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ കത്തി നിന്ന വിഷയമായിരുന്നു ശബരിമല സ്ത്രീ പ്രവേശനം. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് സൗകര്യം ചെയ്തത് ഏറെ വിവാദമായി. ബിജെപി ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു.

ഈശ്വര വിശ്വാസികള്‍ക്കിടയില്‍

ഈശ്വര വിശ്വാസികള്‍ക്കിടയില്‍

ഹിന്ദു വിഭാഗത്തിലെ ഈശ്വര വിശ്വാസികള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയ വിഷയമായിരുന്നു ശബരിമല. പക്ഷേ അത് വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാധിച്ചില്ല. കേരളത്തില്‍ വൈകാരികമായ ഒരു വിഷയം തേടുന്ന ബിജെപി ഇപ്പോഴും ശബരിമല പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്.

ഇരുവരുടെയും പ്രതിസന്ധികള്‍

ഇരുവരുടെയും പ്രതിസന്ധികള്‍

സ്വര്‍ണക്കടത്ത്, മയക്ക് മരുന്ന്, ലൈഫ് മിഷന്‍, കിഫ്ബി തുടങ്ങി സിപിഎമ്മും പിണറായി സര്‍ക്കാരും വിവാദങ്ങള്‍ക്ക് നടുവിലാണ്. സരിത, ബാര്‍ കോഴ, പാലാവിട്ടം പാലം തുടങ്ങിയ പഴയതും പുതിയുമായി വിവാദങ്ങളില്‍ യുഡിഎഫ് നേതാക്കളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇരു മുന്നണികളും നേരിടുന്ന പ്രതിസന്ധി മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.

എന്റെ അയ്യന്‍, എന്റെ അയ്യന്‍

എന്റെ അയ്യന്‍, എന്റെ അയ്യന്‍

അന്വേഷണങ്ങള്‍ എങ്ങനെ ആയിത്തീരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അന്വേഷണത്തിന്റെ അനന്തരഫലങ്ങളും അറിയില്ല. ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല. അതുകൊണ്ട് നെഞ്ചത്തു കൈവെച്ച് പറയുന്നു- എന്റെ അയ്യന്‍, എന്റെ അയ്യന്‍.... ഇതായിരുന്നു സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

മറ്റു പാര്‍ട്ടികള്‍ ഭയക്കുന്നത്

മറ്റു പാര്‍ട്ടികള്‍ ഭയക്കുന്നത്

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കവെ ബിജെപി വീണ്ടും ശബരിമല വിഷയം ചര്‍ച്ചയാക്കാനുള്ള നീക്കമാണിതെന്ന് വിലയിരുത്താം. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ മാറ്റം ജനങ്ങളിലുണ്ടാകണം. കേരളത്തില്‍ എവിടെ ബിജെപിക്ക് ഭരണം ലഭിച്ചാലും അവിടെ മികവ് കാണാം. അതാണ് മറ്റു പാര്‍ട്ടികള്‍ ഭയക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ട്

ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ട്

ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിഷയമാണ് സുരേഷ് ഗോപി പ്രധാനമായും ഊന്നിപ്പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ശബരിമല ബിജെപി വീണ്ടും സജീവ ചര്‍ച്ചയാക്കുമോ എന്ന് വ്യക്തമല്ല.

തിരുവവന്തപുരത്ത് പ്രതീക്ഷ

തിരുവവന്തപുരത്ത് പ്രതീക്ഷ

തിരുവവന്തപുരം കോര്‍പറേഷനില്‍ ബിജെപി വലിയ പ്രതീക്ഷയോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വിവി രാജേഷിനെയും എസ് സുരേഷിനെയും മുന്നില്‍ നിര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തായിരുന്നു. അന്ന് കോണ്‍ഗ്രസിനെ പിന്നിലാക്കിയ ബിജെപി ഇത്തവണ ഇടതുപക്ഷത്തെയും പരാജയപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്.

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

അബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ചഅബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ച

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

English summary
Suresh Gopi says No one can not be escape from Sabarimala Ayyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X