കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ അല്ല, ഫേസ്ബുക്ക് അന്തിക്രിസ്തു: സുരേഷ് ഗോപി

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: നരേന്ദ്ര മോദി പറഞ്ഞാല്‍ കേന്ദ്ര മന്ത്രിയാകുമെന്ന് സുരേഷ് ഗോപി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. സോഷ്യല്‍ മീഡിയ അത് ആഘോഷിച്ച് തീരും മുമ്പ് സുരേഷ് ഗോപിയുടെ അടുത്ത പരമാര്‍ശം...

ഫേസ്ബുക്ക് അന്തി ക്രിസ്തുവാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മൊബൈല്‍ ഫോണ്‍ അന്തി ക്രിസ്തു ആകുമെന്നാണ് കരുതിയിരുന്നതെന്നും ഇപ്പോള്‍ ഫേസ്ബുക്കാണ് അന്തിക്രിസ്തുവെന്ന് മനസ്സിലായി എന്നുമാണ് താരം പറഞ്ഞത്.

Suresh Gopi

കണ്ണൂരില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇതും ഫേസ്ബുക്കില്‍ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സുരേഷ് ഗോപിയും ഫേസ്ബുക്കില്‍ സജീവമാണ് എന്നതാണ് രസകരമായ വസ്തുത.

ഫേസ്ബുക്ക് ഇപ്പോള്‍ ദേശവിരുദ്ധ പ്രചരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പോലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് താരത്തിന്റെ ആക്ഷേപം. ഇനിമുതല്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ പാസ്‌പോര്‍ട്ടോ അതുപോലുള്ള ആധികാരിക തിരിച്ചറിയല്‍ രേഖകളോ ഏര്‍പ്പെടുത്തണം എന്ന ആവശ്യവും സുരേഷ് ഗോപി ഉന്നയിക്കുന്നു.

മുഖ്യധാര മാധ്യമങ്ങളേക്കാള്‍ ഫേസ്ബുക്ക് വളര്‍ന്നു എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. എന്നാല്‍ ഇതെങ്ങനെ ഒരു മോശം കാര്യം ആകും എന്നാണ് പലരും ചോദിക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ തമസ്‌കരിച്ച വാര്‍ത്തകള്‍ പലതും പുറത്ത് വന്നത് ഫേസ്ബുക്കിലൂടെയല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിനും അത്യാവശ്യം ആരാധകരുണ്ട്. എട്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അറനൂറ്റിഎമ്പത്തിയാറ് ലൈക്കുകളാണ് സുരേഷ് ഗോപിക്കുള്ളത്.

English summary
Suresh Gopi says that Facebook is Anti Christ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X