Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ

കൊച്ചി: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. തനിക്കെതിരായ കേസ് തള്ളണം എന്ന സുരേഷ് ഗോപിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വിചാരണ നേരിടണം എന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിയമ വിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു എന്നാണ് സുരേഷ് ഗോപിക്കെതിരായ ആരോപണം.

കേരളത്തില്‍ ബിജെപിക്ക് ലഭിച്ച ആദ്യ ലോക്‌സഭാ സീറ്റാണ് തൃശൂര്‍. ഇവിടെ 2024ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി 75000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുരേഷ് ഗോപി മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്നും മതപരമായ കാര്യങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി. എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്എസ് ബിനോയ് ആണ് പരാതിക്കാരന്‍.

suresh gopi kerala high court

തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ലഭിച്ചാല്‍ പരാതിയില്‍ വസ്തുത ഉണ്ടോ എന്നാണ് കോടതി ആദ്യം പരിശോധിക്കുക. ഇക്കാര്യത്തില്‍ പരിഗണനാര്‍ഹമായ കാര്യങ്ങളുണ്ട് എന്ന് കണ്ടെത്തിയാല്‍ കോടതി വിചാരണയിലേക്ക് കടക്കും. ഹര്‍ജിയിലെ ആരോപണം വ്യാജമാണെന്നും തള്ളണമെന്നും സുരേഷ് ഗോപി ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിചാരണയുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചത്.

സുരേഷ് ഗോപിക്കെതിരെ ആറ് ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് നിലനില്‍ക്കില്ല എന്നാണ് കോടതി വിലയിരുത്തല്‍. ബാക്കി അഞ്ച് ആരോപണങ്ങളും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ കണ്ടെത്തല്‍. ഇനി വിശദമായ വാദം നടന്ന ശേഷമാകും അന്തിമ തീരുമാനത്തില്‍ എത്തുക. അഞ്ച് ആരോപണങ്ങള്‍ നിലനില്‍ക്കുമെന്ന കോടതിയുടെ വിലയിരുത്തല്‍ സുരേഷ് ഗോപിക്ക് തിരിച്ചടിയാണ്.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചു എന്ന് കോടതി കണ്ടെത്തിയാല്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പിനെ വരെ ബാധിക്കും. ഇക്കാര്യത്തിലാണ് ഇനി വിശദമായ വാദം നടക്കുക. സുരേഷ് ഗോപിക്കെതിരെ കൃത്യമായ തെളിവുണ്ട് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും വോട്ട് ചെയ്ത സുരേഷ് ഗോപിയുടെ നടപടിയും വിവാദമായിരുന്നു.

എഫ്‌സിആര്‍എ ഭേദഗതി: സുരേഷ് ഗോപി പറയുന്നത്

എഫ്‌സിആര്‍എ നിയമത്തിനെതിരെ ക്രൈസ്തവ സമൂഹം വലിയ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ആരും ആശങ്കപ്പെടേണ്ടതില്ല. ഈ സംവിധാനം ദുരുപയോഗം ചെയ്തവര്‍ മാത്രം ഭയപ്പെട്ടാല്‍ മതി. മുത്തലാഖ് ബില്ല് വന്നപ്പോള്‍ എന്തായിരുന്നു പ്രചാരണം. എഫ്‌സിആര്‍എ ഭേദഗതി ഇന്ത്യന്‍ ജനതയുടെ സമ്പത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് എന്നും സുരേഷ് ഗോപി പറയുന്നു.

തെറ്റ് ചെയ്യാത്തവര്‍ ആശങ്കപ്പെടേണ്ട. തെറ്റ് ചെയ്തവര്‍ കുടുങ്ങും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നല്ലേ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമെല്ലാം പറഞ്ഞിരുന്നത്. ഏത് ജാതിയില്‍പ്പെട്ടവരാണെങ്കിലും ഈ സംവിധാനം ദുരുപയോഗം ചെയ്തവര്‍ മാത്രം പേടിച്ചാല്‍ മതി. ക്രൈസ്തവ സഭകള്‍ കൃത്യമായ കണക്ക് കൊടുത്തു എന്നാണ് മനസിലാക്കുന്നത്. ഭയവും ജാഗ്രതയും ആവശ്യമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+