Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരന്‍ ശബരിമല അയ്യപ്പനെന്ന് സുരേഷ് ഗോപി

ലോകത്തില്‍ ആദ്യമായി സമത്വം ഉദ്‌ഘോഷിച്ച അയ്യപ്പനാണ് ആദ്യ ഇടതുപക്ഷക്കാരനെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ആലപ്പുഴ: ശബരിമല അയ്യപ്പനാണ് ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരനെന്ന് എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി. ലോകത്തില്‍ ആദ്യമായി സമത്വം ഉദ്‌ഘോഷിച്ച അയ്യപ്പനാണ് ആദ്യ ഇടതുപക്ഷക്കാരനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആചാരങ്ങളും ചിട്ടവട്ടങ്ങളും കൊണ്ട് ആത്മീയ ഔന്നത്യം ഉണ്ടാക്കുന്ന ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ തന്ത്രിക്ക് മാറ്റമേ അധികാരമുള്ളൂ. അതുകൊണ്ട് തന്നെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ അതുപോലെ നടക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi

ചിലര്‍ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് ചര്‍ച്ചയാകാന്‍ പോലും അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വന്‍ വിവാദം നിലനില്‍ക്കുന്നുണ്ട്. ഈ മാസം അവസാനം ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ വിളിച്ചു ചേര്‍ക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞിരുന്നു. ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ അളവ് കോല്‍ അല്ലെന്നാണഅ കരുതുന്നതെന്നായിരുന്നു അവരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+