കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാക്ഷസന്മാര്‍ ഒടുങ്ങണം; ക്ഷുദ്രശക്തികളുടെ നിഷ്‌കാസനം ഈ ഭൂമിയില്‍ തന്നെ സംഭവിക്കേണ്ടതാണ്: സുരേഷ് ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: നമ്മുടെ ഭക്തിയുടെ സംസ്‌കാരം ഒരു ക്ഷുദ്രശക്തികള്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വിളംബരമാണ് അയപ്പജ്യോതിയെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഈ അയ്യപ്പജ്യോതി ധര്‍മജ്യോതിയായി ഭാരതത്തില്‍ മുഴുവന്‍ തെളിഞ്ഞു കഴിഞ്ഞു. ഇത് ശക്തി തെളിയിക്കലല്ല, ഒരു പ്രാര്‍ത്ഥനയാണ്. അതിന് ഒരുപാട് ഉദ്ദേശങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്തിയുടെ സംസ്‌കാരം ഒരു ക്ഷുദ്രശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വിളംബരമാണ് അയ്യപ്പജ്യോതി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധത്തിന്റെ ഭാഗമായി കളിയിക്കാവിളയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

എന്റെ കുലത്തിന് നേര്‍ക്ക് വച്ച നിന്റെ ഒക്കെ കത്തിയുടെ മൂര്‍ച്ചയുമൊടുങ്ങട്ടെ. അതിനെ നമുക്ക് ഒടുക്കാന്‍ കഴിയില്ല. അത് സ്വയം ഒടുങ്ങും. മൂര്‍ച്ച മാത്രമല്ല അതിന്റെ മുനയും പിടിയുമൊടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു. ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ വിശ്വാസ സമൂഹങ്ങള്‍ക്ക് വേണ്ടിയാണ്. മറ്റു മതസ്ഥര്‍ കൂടി ഇക്കാര്യങ്ങള്‍ ഓര്‍ക്കണം.

suresh

മനുഷ്യത്വം ഉള്ളവര്‍ മാത്രം വാഴുന്ന രാക്ഷസന്മാര്‍ ഒടുങ്ങുന്ന യുഗമായി മാറണമെന്ന് കലിയുഗവരദനോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അയപ്പജ്യോതി തെളിയിക്കാന്‍ വന്ന എല്ലാവരുടെയും കാല്‍തൊട്ട് വന്ദിച്ച എല്ലാവര്‍ക്കും ക്രിസ്തുമസ്-നവവത്സര ആശംസകള്‍ നേരുന്നുവെന്നും സൂരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി വരെയാണ് അയ്യപ്പ ജ്യോതി നടന്നത്. എല്ലായിടത്തും വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ജ്യോതി കടന്നുപോകുന്ന വഴികളിലെല്ലാം വന്‍തോതില്‍ കാഴ്ച്ചക്കാരുമുണ്ടായി. പരിപാടി വിജയമായതിന്റെ ആവേശത്തിലാണ് സംഘാടകസമിതി. എന്‍.എസ്.എസ്, കെ.പി.എം.എസ്, ബി.ഡി.ജെ.എസ്, ഉള്‍പ്പെടെ നൂറിലധികം സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.

English summary
suresh gopi speech in ayyapa jyothi protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X