Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടയോട്ടം: ജോര്‍ജിനെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കോട്ടയത്ത് ബിജെപിയുടെ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ ന്യായീകരിച്ച് ചലച്ചിത്ര താരം സുരേഷ് ഗോപി. പിസി ജോര്‍ജ് ബിജെപിയുടെ കൂട്ടയോട്ടത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി നിരോധിച്ച പാര്‍ട്ടിയാണോ. പിസി ജോര്‍ജ് ബിജെപിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തില്‍ എന്താണ് തെറ്റ്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ മഹാത്മ ഗാന്ധിയെ പോലെ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊതു പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Suresh Gopi and PC George

രാവിലെയാണ് കോട്ടയം കലക്ടേറിറ്റിന് മുന്നില്‍ ആരംഭിച്ച് കൂട്ടയോട്ടത്തില്‍ ജോര്‍ജ് പങ്കെടുത്തത്. ചുമലില്‍ കാവിമുണ്ടൊക്കെ ധരിച്ചായിരുന്നു ജോര്‍ജിന്റെ വരവ്. വേദിയില്‍ മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ജോര്‍ജ് ഉയര്‍ത്തിക്കാട്ടിയതാണ് വിവാദത്തിനിടയാക്കിയത്.

ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് റണ്‍ ഫൊര്‍ യൂണിറ്റി എന്ന പേരില്‍ രാജ്യത്തുടനീളം ബി ജെ പിയുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. മോഡിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നതാണ് കോണ്‍ഗ്രസിന് പിടിക്കാതെ പോയത്.

അതേസമയ ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് വലിയ പാപമായി കാണുന്നില്ലെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. എവിടെ പോകണമെന്ന് തീരുമാനിക്കാന്‍ തനിക്ക് സ്വാതന്ത്രമുണ്ട്. സമയം ഉണ്ടെങ്കില്‍ ഉദ്ഘാടനം ചെയ്യുക മാത്രമല്ല, ഓടുകയും ചെയ്യുമായിരുന്നെന്ന് പിസി ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+