Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയ്ക്ക് കൊവിഡ്; എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് താരത്തിന്റെ പോസ്റ്റ്

സുരേഷ് ഗോപിയ്ക്ക് കൊവിഡ്; എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് താരത്തിന്റെ പോസ്റ്റ്

കൊച്ചി: സുരേഷ് ഗോപിയ്ക്ക് കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ താരം ഇക്കാര്യം ഔദ്ദ്യോഗികമായി അറിയിക്കുകയായിരുന്നു. കോവിഡിന്റെ മുൻകരുതലും നിർദ്ദേശങ്ങളും അദ്ദേഹം എടുത്തിരുന്നു.

എന്നാൽ, ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ ഇരിക്കുകയാണ്. എല്ലാവരോടും സ്വയം ജാഗ്രത സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തത് ഇങ്ങനെ; -

gopi

മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ്-19 പോസിറ്റീവായി. പരിശോധന നടത്തി. ഞാൻ എന്നെ തന്നെ സ്വയം ഒറ്റപ്പെടുത്തുകയും ക്വാറന്റൈൻ ചെയ്യുകയും ചെയ്യുന്നു. നേരിയ പനിുണ്ട്. എന്നാൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.

ഈ ഘട്ടത്തിൽ, നിങ്ങളും സാമൂഹിക അകലം പാലിക്കണം. വളരെ കർശനമായ ജാഗ്രത വേണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നു നിൽക്കണം. ഇവ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായി ഇരിക്കുകയും സുരക്ഷിതമാക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള നല്ല മനസ്സും ഉണ്ടായിരിക്കണം. - അദ്ദേഹം എഴുതി.

അതേ സമയം, ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് നടൻ മമ്മൂട്ടിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. താരവും സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു തൻറെ രോഗ സ്ഥിരീകരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചെറിയ പനി ഉണ്ടെന്നും മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു.

"കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നാൽ തനിക്ക് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയി. ഒരു പനി ഒഴിച്ചാൽ മറ്റ് വലിയ രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിലാണ്. എല്ലാവരും സുരക്ഷിതരായി കഴിയണം. ജാഗ്രത സ്വീകരിക്കണം. എപ്പോഴും മാസ്ക് ധരിക്കുകയും പരമാവധി കരുതൽ സ്വീകരിക്കുകയും ചെയ്യുക" - മമ്മൂട്ടിയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

അതേസമയം, മമ്മൂട്ടിക്ക് കെവിഡ് പോസിറ്റീവ് എന്ന വിവരം പെട്ടെന്ന് തന്നെ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു. പോസ്റ്റിന് പിന്നാലെ നിരവധി ആരാധകർ പ്രതികരണവുമായി എത്തിയിരുന്നു. പ്രിയ താരത്തിന് പെട്ടെന്ന് തന്നെ രോഗസൗഖ്യം ഉണ്ടാകട്ടെ എന്ന് ആരാധകർ ആശംസിച്ചു. എന്നാൽ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചിലർ ആശങ്ക പങ്കുവെച്ചുള്ള പോസ്റ്റുകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് താൻ രോഗബാധിതനായ ആണെന്നും സുഖമായി ഇരിക്കുന്നു എന്നും സമൂഹ മാധ്യമത്തിലൂടെ അറിയിക്കാൻ താരം തയ്യാറായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+