• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനേക്കാള്‍ വലിയ നാണക്കേടിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. കുഴല്‍പ്പണ ഇടപാടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വംതന്നെ പ്രതിക്കൂട്ടിലായതോടെ ന്യായീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു എന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ ആദ്യ ചോദ്യം. ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി എന്നാണ് വിവരം. കുഴല്‍പ്പണ ഇടപാട് വിവാദം പഠിക്കാന്‍ മറ്റൊരു സമിതിയെയും നിയോഗിച്ചു....

എവിടെ എ പ്ലസ് മണ്ഡലങ്ങള്‍

എവിടെ എ പ്ലസ് മണ്ഡലങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി കേന്ദ്ര നേതൃത്വം വലിയ പ്രതീക്ഷയിലായിരുന്നു. സംസ്ഥാനത്തെ എ പ്ലസ് മണ്ഡലങ്ങളുടെ കണക്കും വോട്ടുകള്‍ കൂടാനുള്ള സാധ്യതയുമെല്ലാം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ ബോധിപ്പിച്ചിരുന്നു. 35 മണ്ഡലങ്ങള്‍ വരെ ജയിക്കുമെന്ന് ഇടയ്ക്കിടെ ചില നേതാക്കള്‍ പ്രസ്താവന ഇറക്കുകയും ചെയ്തു.

പൊരുതി തോറ്റത് രണ്ടിടത്ത് മത്രം

പൊരുതി തോറ്റത് രണ്ടിടത്ത് മത്രം

പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല എന്ന് മാത്രമല്ല, കൈവശമുണ്ടായിരുന്ന നേമം സീറ്റ് നഷ്ടമാകുകയും ചെയ്തു. ബിജെപി വീണ്ടും പൂജ്യത്തിലേക്ക് പോയ തിരഞ്ഞെടുപ്പില്‍ നേരിയ ആശ്വാസമായത് തൃശൂരിലെയും പാലക്കാട്ടേയും പ്രകടനമാണ്. പൊരുതി തോറ്റു എന്ന പറയാവുന്ന മണ്ഡലങ്ങളാണിത്.

സുരേഷ് ഗോപി പരിശോധിക്കും

സുരേഷ് ഗോപി പരിശോധിക്കും

എന്തു കൊണ്ട് തോറ്റു എന്ന കാര്യം പഠിക്കാന്‍ സുരേഷ് ഗോപിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. കൂടാതെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന പരാതികളും സുരേഷ് ഗോപി പരിശോധിക്കും. അദ്ദേഹം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിന് നിര്‍ണായകമാകും. പ്രത്യേകിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുഴല്‍പ്പണ ഇടപാട് ആരോപണം നേരിടുന്ന സാഹചര്യത്തില്‍.

സമ്മര്‍ദ്ദവുമായി ഒരു വിഭാഗം

സമ്മര്‍ദ്ദവുമായി ഒരു വിഭാഗം

കേരളത്തില്‍ നേതൃ മാറ്റം വേണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ഏറെ നാളായി ആവശ്യപ്പെടുന്നു. അവര്‍ക്ക് കൂടുതല്‍ ആയുധം ലഭിച്ചിരിക്കുകയാണിപ്പോള്‍. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് എതിരായാല്‍ കെ സുരേന്ദ്രന്‍ പക്ഷം കൂടുതല്‍ കുരുക്കിലാകുമെന്ന് തീര്‍ച്ചയാണ്. ഒരു പക്ഷേ പദവി തെറിച്ചേക്കാം.

മറ്റൊരു കമ്മിറ്റി

മറ്റൊരു കമ്മിറ്റി

അതേസമയം, കുഴല്‍പ്പണ ഇടപാടില്‍ ബിജെപി നേതൃത്വത്തിന് ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ഇക്കാര്യം പഠിക്കാന്‍ കേന്ദ്ര നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചു. ഈ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

രാഷ്ട്രീയ നേതൃത്വത്തെ വിശ്വാസത്തിലെടുത്തില്ല

രാഷ്ട്രീയ നേതൃത്വത്തെ വിശ്വാസത്തിലെടുത്തില്ല

രണ്ട് സമിതിയെ ആണ് ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. രണ്ടിലും പൂര്‍ണമായും രാഷ്ട്രീയ നേതാവ് എന്ന് പറയുന്നവരെ ഉള്‍പ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ഒരു റിപ്പോര്‍ട്ട് നല്‍കേണ്ടത് സുരേഷ് ഗോപിയാണ്. കുഴല്‍പ്പണം സംബന്ധിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസ്, മുന്‍ ഡിജിപി ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരാണുള്ളത്.

ഫണ്ടില്ലാതെ കഷ്ടപ്പെട്ടു

ഫണ്ടില്ലാതെ കഷ്ടപ്പെട്ടു

കുഴല്‍പ്പണ ഇടപാട് വിവാദം ശക്തമായിരിക്കെ, ബിജെപിയുടെ 110 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രമുഖരുമായവര്‍ കേന്ദ്ര നേതൃത്വത്തിന് പ്രത്യേക പരാതി നല്‍കിയെന്നാണ് മറ്റൊരു വിവരം. തിരഞ്ഞെടുപ്പ് കാലത്ത് ഫണ്ടില്ലാതെ പ്രതിസന്ധിയിലായി എന്നാണ് പരാതി. വയനാട്ടിലും മഞ്ചേശ്വരത്തും പണം കൈമാറിയ വാര്‍ത്ത വന്നിരിക്കെയാണ് ബിജെപി നേതാക്കള്‍ ഫണ്ട് ലഭിച്ചില്ല എന്ന പരാതി ഉന്നയിച്ചിരിക്കുന്നത്.

സുന്ദര ഇനി പോലീസ് കാവലില്‍; പണം നല്‍കിയത് സുനില്‍, സുരേന്ദ്രനുമായി ബന്ധമുള്ള ഇയാള്‍ ആര്?സുന്ദര ഇനി പോലീസ് കാവലില്‍; പണം നല്‍കിയത് സുനില്‍, സുരേന്ദ്രനുമായി ബന്ധമുള്ള ഇയാള്‍ ആര്?

cmsvideo
  K Surendran Talks about the BJP Kerala controversy

  English summary
  Suresh Gopi to examine Why BJP lost Kerala Assembly Election; Report Crucial for K Surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X