മേയറെ ചാടിക്കാന്‍ ബിജെപി; തൃശൂരില്‍ 36 ഡിവിഷനില്‍ വിജയം ഉറപ്പിച്ച് നീക്കം, സുരേഷ് ഗോപി നയിക്കും
തൃശൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ വീറും വാശിയും കനക്കും. മേയര്‍ എംകെ വര്‍ഗീസ് എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ അടുത്ത ചോദ്യം ഉയരുകയാണ്. മേയര്‍ ബിജെപിയിലേക്ക് പോകുമോ. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ മേയറെ പരസ്യമായി സ്വാഗതം ചെയ്തിരിക്കുകയാണ് ബിജെപി.
സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് തൃശൂരില്‍ ഒരുങ്ങിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞടുപ്പില്‍ മുക്കാല്‍ ലക്ഷത്തിന്റെ വോട്ടിന് ജയിക്കാന്‍ സുരേഷ് ഗോപിക്ക് സഹായകമായത് കോര്‍പറേഷന്‍ പരിധിയിലെ വോട്ടുകള്‍ കൂടിയാണ്. 36 ഡിവിഷനുകളില്‍ സുരേഷ് ഗോപി ലീഡ് ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ഡിവിഷനുകള്‍ ഒപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടിയ വോട്ടാണ് ബിജെപിക്ക് വിജയം നല്‍കിയതെന്നും അതേ തരംഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല എന്നുമാണ് എല്‍ഡിഎഫും യുഡിഎഫും കരുതുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഒപ്പത്തിനൊപ്പം പ്രധാന മുന്നണികള്‍ എത്തിയതോടെയാണ് വിമതനായിരുന്ന എംകെ വര്‍ഗീസ് മേയര്‍ ആയതും ഇടതുപക്ഷം ഭരിച്ചതും. എങ്കിലും സുരേഷ് ഗോപിയെ പുകഴ്ത്തിയും ഒപ്പം ചേര്‍ന്നുമായിരുന്നു വര്‍ഗീസിന്റെ ഓരോ നീക്കങ്ങളും. ഇത് അടുത്ത ടേമിലേക്കുള്ള കളംവെട്ടലാണോ എന്ന് സംശയിക്കുന്നവര്‍ ഇടതുക്യാമ്പില്‍ തന്നെയുണ്ട്.
ഇനി ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
ടിഎന്‍ പ്രതാപനെക്കാള്‍ മികച്ച പിന്തുണ എംപി എന്ന നിലയില്‍ സുരേഷ് ഗോപിയില്‍ നിന്ന് ലഭിച്ചു എന്നാണ് മേയറുടെ നിലപാട്. ഇനി തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്നും അദ്ദേഹം പറയുന്നു. മൂന്ന് മാസത്തെ വിശ്രമം ആണ് ഉദ്ദേശിക്കുന്നത് എന്നാണ് മേയറുടെ പ്രതികരണം. അതോടെ മറ്റൊരു ചോദ്യം കൂടി ഉയര്‍ന്നു. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയിലേക്ക് മല്‍സരിക്കുമോ?
മേയര്‍ ലക്ഷ്യമിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് ആണ് എന്നാണ് തൃശൂരിലെ പ്രധാന നേതാക്കളെല്ലാം കരുതുന്നത്. അതിനിടെയാണ് ഇന്ന് ബിജെപി അദ്ദേഹത്തെ സ്വാഗതം ചെയ്തത്. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചാല്‍ എംകെ വര്‍ഗീസിനെ സ്വാഗതം ചെയ്യുന്നു എന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പ്രതികരിച്ചു. വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷന് പുറമെ ബിജെപി കേരളത്തില്‍ വലിയ പ്രതീക്ഷയില്‍ കാണുന്ന കോര്‍പറേഷന്‍ തൃശൂര്‍ ആണ്. ഭരണം പിടിക്കുക പ്രയാസമാകുമെങ്കിലും കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാല്‍ ലക്ഷ്യത്തിലേക്ക് എത്തുമെന്നും ബിജെപി നേതൃത്വം കരുതുന്നു. കലുങ്ക് സംവാദം നിര്‍ത്തി എസ്‌ജെ കോഫീ ടൈംസുമായി സുരേഷ് ഗോപി വീണ്ടും എത്തിയത് ഈ ലക്ഷ്യത്തോടെയാണ്.












Click it and Unblock the Notifications