ജിഷയുടെ സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സുരേഷ് ഗോപി
പെരുമ്പാവൂര്‍: ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സുരേഷ് ഗോപി സന്ദര്‍ശിച്ചു. ജിഷയെ കൊന്നത് പിശാചുകള്‍ ആണെന്നും വിഷയം പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ കാണാനാണ് സുരേഷ് ഗോപി എത്തിയത്. പീഡനക്കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകുന്നതാണ് ഇത്തരത്തിലുളള സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ച് വരുന്നതിന് കാരണം. എത്രയും വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചാല്‍ കുറച്ചെങ്കിലും ദുരന്തങ്ങള്‍ കുറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരാഴ്ചയില്‍ കേരളത്തില്‍ മൂന്ന് പീഡനങ്ങളാണ് നടന്നത്. ജിഷയുടെ മരണത്തിന് ശേഷം അടൂരില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു, ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തിരുവനന്തപുരം ചിറയിന്‍കീഴില്‍ 68 വയസ്സുള്ള വയോധിക പീഡനത്തിന് ഇരയായതും നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. വയോധിക ഇപ്പോള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications