കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ സ്വാന്ത്വനവുമായി സുരേഷ് ഗോപി... സിപിഎമ്മിന് വിമര്‍ശനം!!

Google Oneindia Malayalam News

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകത്തിന്റെ ഇരകളായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ സുരേഷ് ഗോപി എംപി സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഇരുവരുടെയം വീടുകളില്‍ എത്തിയത്. ആദ്യം കൃപേഷിന്റെ വീട്ടില്‍ എത്തിയ എംപി പിതാവ് കൃഷ്ണനുമായി സംസാരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് ശരത് ലാലിന്റെ വീട്ടിലേക്ക് സുരേഷ് ഗോപി പോയത്. ഇരുവരുടെയും ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.

1

അതേസമയം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. കൊലപാതകം അന്വേഷിക്കുന്ന ഐജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണ്. പക്ഷേ അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരില്‍ യാതൊരു വിശ്വാസവും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണത്തിലിരിക്കുമ്പോള്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ ഭരണം മാറുമ്പോള്‍ വാക്കു മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രാദേശിക നേതാക്കളും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുമ്പോള്‍ സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വിവി വസന്തകുമാറിന്റെ കുടുംബത്തെയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. കേന്ദ്ര സഹായം ലഭിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കി. ലക്കിടിയിലെ വീട്ടില്‍ മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ് എത്തിയ കുടുംബത്തെയാണ് എംപി ആശ്വസിപ്പിച്ചത്. കുട്ടികളുടെ പഠനകാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. 15 മിനുട്ടോളം കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിനിടെ പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. കൊലപാതകം നടത്തിയത് സിപിഎം അയച്ച ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു.

മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!

കോണ്‍ഗ്രസ് എംപി ബിജെപിയിലേക്ക്.. കര്‍ണാടകത്തില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുന്നുകോണ്‍ഗ്രസ് എംപി ബിജെപിയിലേക്ക്.. കര്‍ണാടകത്തില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുന്നു

English summary
suresh gopi visits periya murder victim house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X