'സുരേഷ് ഗോപി ഇപ്പോള്‍ ആ വീട്ടില്‍ ഇല്ല, ബോംബെ പാര്‍ട്ടിക്ക് കൊടുത്തു'; തൃശൂരിലും വോട്ട് വിവാദം
തൃശൂര്‍: ദേശീയ തലത്തില്‍ നടന്ന നിയമവിരുദ്ധ വോട്ടു ചേര്‍ക്കലും തിരിമറിയും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതിന് പിന്നാലെ തൃശൂരിലും വോട്ട് ചേര്‍ക്കല്‍ വിവാദം ശക്തിപ്പെടുന്നു. സിപിഐക്ക് പിന്നാലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സുപ്രധാനമായ ചില ചോദ്യങ്ങളുമായി രംഗത്തുവന്നു. കേരളത്തില്‍ ബിജെപി ജയിച്ച ഏക ലോക്സഭാ മണ്ഡലമാണ് തൃശൂര്‍. ഇവിടെ നിന്നാണ് നടന് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടതും കേന്ദ്രമന്ത്രിയായതും.
തൃശൂരില്‍ അസാധാരണമായ രീതിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ചേര്‍ക്കപ്പെട്ടു എന്ന വിമര്‍ശനം നേരത്തെ ചിലര്‍ ഉന്നയിച്ചിരുന്നു. തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് തന്നെ ഇന്ന് വോട്ടര്‍ പട്ടികയുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. സുരേഷ് ഗോപി തിരഞ്ഞെടുപ്പിന് മുമ്പ് 11 വോട്ടുകള്‍ ചേര്‍ത്തുവെന്നും തിരഞ്ഞെടുപ്പിന് ശേഷം ആ വീട് ഒഴിഞ്ഞു പോയി എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

തൃശൂര്‍ ഡിസിസി അധ്യക്ഷന്റെ വാക്കുകള്‍- 'സുരേഷ് ഗോപി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തിയത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. പട്ടികയില്‍ 1016 മുതല്‍ 1026 വരെയുള്ള 11 വോട്ടുകളാണ് സുരേഷ് ഗോപി ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ ചേര്‍ത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ഈ വീട് ബോംബെ കേന്ദ്രമായുള്ള ഒരു പാര്‍ട്ടിക്ക് കൊടുത്തു...
സുരേഷ് ഗോപി വോട്ട് ചേര്‍ത്ത വിലാസത്തില്‍ അവരാരും താമസമില്ല. എന്നാല്‍ നമ്പറുകള്‍ അടിച്ചുനോക്കിയപ്പോള്‍ അവര്‍ക്കെല്ലാം ഈ വീട്ടില്‍ വോട്ടുണ്ട്. താമസക്കാര്‍ അവരാരുമല്ല. ശേഷം വാങ്ങിയ ആള്‍ക്കാരുടെ രണ്ടുപേരാണ് ഇപ്പോള്‍ താമസം...
1016 നമ്പറില്‍ റാണി സുഭാഷ് ആണ് വോട്ടര്‍. 1017 സുഭാഷ് ഗോപി, 1018 ഗോകുല്‍ എസ് നായര്‍, 1019 ഭാഗ്യ എസ് നായര്‍, 1020 ഇന്ദിര രാജശേഖര്‍, 1021 രാധിക, 1022 സുരേഷ് ഗോപി, 1023 മാധവ് എസ്, 1024 ഭവാനി എസ്, 1025 കേശവ് എസ് നായര്‍, 1026 കല്യാണി എസ് നായര്‍ ഇത്രയും പേരാണ് അന്ന് ചേര്‍ത്തത്...
ബൂത്ത് നമ്പര്‍ 30ല്‍ 45 പേരുടെ വോട്ടില്‍ പരാതി കൊടുത്തിട്ടുണ്ട്. പ്ലാന്‍ ചെയ്ത് അവസാന നിമിഷം ചേര്‍ത്ത വോട്ടുകളാണിത്. പട്ടികയില്‍ ഏറ്റവും അവസാന ഭാഗത്താണ് ഈ വോട്ടര്‍മാരുള്ളത്. വോട്ടര്‍ പട്ടികയില്‍ പേര് വന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് പരാതി ഉന്നയിച്ചപ്പോള്‍ കളക്ടര്‍ പറഞ്ഞത്''.
സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടുകള്‍ ചേര്‍ത്തുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വീട് വിറ്റുപോയി എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ്് പട്ടിക പരിശോധിച്ചാല്‍ ഇവര്‍ക്ക് ബൂത്തില്‍ വോട്ടില്ല. താല്‍ക്കാലികമായി മാത്രം ചേര്‍ക്കുകയാണ് ചെയ്തത്. ഇതില്‍ ധാര്‍മികതയുടെ ഒരു വശം കൂടിയാണ് തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് എന്നും ഡിസിസി അധ്യക്ഷന്‍ പറയുന്നു.
സുരേഷ് ഗോപിയുടെയും അനിയന്റെയും കുടുംബത്തിന്റെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിലാസത്തില്‍ ഇല്ല എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയില്‍ തൃശൂരില്‍ ഇല്ലാത്തവര്‍ വോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയിട്ടുണ്ട്. അവരാരും തന്നെ ഇപ്പോള്‍ മണ്ഡലത്തില്‍ ഇല്ല എന്ന ഗുരുതരമായ ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications