Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി 697; തൃശൂരും തിരുവനന്തപുരവും വിട്ട് വോട്ട് ഗുരുവായൂരില്‍, അച്യുതം ഫ്‌ളാറ്റില്‍ താമസം

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ സുരേഷ് ഗോപിയുടെ വോട്ട് വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. എസ്‌ഐആര്‍ പട്ടിക പുറത്തുവന്നപ്പോള്‍ സുരേഷ് ഗോപിക്ക് വോട്ടുള്ളത് ഗുരുവായൂര്‍ മണ്ഡലത്തില്‍. സുരേഷ് ഗോപി തന്നെയാണ് വോട്ട് ഗുരുവായൂരില്‍ ചേര്‍ത്തത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം ഇതോടൊപ്പം ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. അദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളും നെട്ടിശേരിയിലെ വാടക വീട്ടിലെ വിലാസത്തില്‍ വോട്ട് ചേര്‍ത്തത് വിവാദമായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന സുരേഷ് ഗോപിയുടെ കുടുംബം തൃശൂരില്‍ വോട്ട് ചേര്‍ത്തതില്‍ നിയമ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും തുടര്‍ച്ചയായി വോട്ട് മാറ്റുന്നതാണ് വിവാദം.

suresh gopi vote

2025ല്‍ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ടുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ വീട്ടിലെ വിലാസത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് ഗുരുവായൂരിലേക്ക് മാറ്റി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം മൂന്നിടത്ത് വോട്ട് ചേര്‍ത്തതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ചര്‍ച്ചയാക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ സുരേഷ് ഗോപിയുടെ ഈ നീക്കം സൂചിപ്പിച്ച കുമ്പിടി എന്ന് പരിഹസിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഓരോ സ്ഥലത്ത് വോട്ട് ചേര്‍ക്കുന്നതാണ് പരിഹാസത്തിന് കാരണം. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ വോട്ട് മാറ്റുന്ന പതിവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ വോട്ട് തൃശൂരില്‍ ചേര്‍ത്തത് സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

സുരേഷ് ഗോപിയുടെ വിശദീകരണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി മുന്‍കൈയ്യെടുത്ത് പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നു എന്നാണ് വാര്‍ത്തകള്‍. പത്മജയ്ക്ക് വേട്ട് ചെയ്യാന്‍ താല്‍പ്പര്യപ്പെടേണ്ട സുരേഷ് ഗോപി വോട്ട് തൃശൂരില്‍ ചേര്‍ക്കണമായിരുന്നു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 697ാം നമ്പര്‍ വോട്ടറാണ് ഇപ്പോള്‍ സുരേഷ് ഗോപി. ക്ഷേത്രത്തിന് അടുത്തുള്ള അച്യുതം ഫ്‌ളാറ്റിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. ഇവിടെ സുരേഷ് ഗോപിക്ക് ഫ്‌ളാറ്റുണ്ട്. ഈ പ്രദേശത്തെ ആദ്യ ഫ്‌ളാറ്റുകളിലൊന്നാണിത്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ഇവിടെ ഫ്‌ളാറ്റുണ്ട്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം എന്ന ആഗ്രഹം സുരേഷ് ഗോപി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഗുരുവായൂരപ്പനെ എല്ലാ ദിവസവും സേവിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയും വോട്ടു ചേര്‍ക്കലും ചേര്‍ത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു പ്രചാരണം. ഏതായാലും എല്ലാ തിരഞ്ഞെടുപ്പുകളിലും സുരേഷ് ഗോപിയുടെ വോട്ട് ചര്‍ച്ചയാകുന്നുണ്ട്.

നെട്ടിശേരിയിലെ വാടക വീട് വില്‍പ്പന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്‌ളാറ്റിലേക്ക് വോട്ട് മാറ്റിയത് എന്നാണ് സുരേഷ് ഗോപിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+