അതിവേഗം കോണ്‍ഗ്രസ്; അതിനേക്കാള്‍ വേഗത്തില്‍ പോലീസ്, സുരേഷ് ഗോപിക്കെതിരെ കേസെടുത്തില്ല
തൃശൂര്‍: വോട്ട് വിവാദത്തില്‍ പരാതി നല്കി കോണ്‍ഗ്രസ്. അന്വേഷണം തുടങ്ങി പോലീസ്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടന്നോ, ക്രിമിനല്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ജില്ലാ കളക്ടറില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കും. ഇതോടെ തൃശൂരിലെ വോട്ട് വിവാദം പുതിയ ദിശയിലേക്ക് കടക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നു.
സുരേഷ് ഗോപി രാജിവയ്ക്കണം എന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സമാനമായ പ്രതികരണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്ഥിയയിരുന്ന കെ മുരളീധരനും രംഗത്തുവന്നു. സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിക്കും കുടുംബത്തിനും രണ്ടിടത്ത് വോട്ടുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നിരവധി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് തൃശൂരിലും ചേര്‍ത്തു എന്ന വിവരവും പരാതിയുടെ ഗൗരവം കൂട്ടുന്നു.

Photo From Suresh Gopi FB Page
സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ വോട്ടുമായി ബന്ധപ്പെട്ട വിഷയം രണ്ട് ദിവസം മുമ്പാണ് ഡിസിസി അധ്യക്ഷന്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത്. വോട്ട് ചേര്‍ത്ത വിലാസത്തില്‍ സുരേഷ് ഗോപിയും കുടുംബവും ഇപ്പോഴില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം ശരിവച്ച് പരിസര വാസികളും രംഗത്തെത്തി. പൂങ്കുന്നത്തെ ഫ്ളാറ്റിലെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളും തൊട്ടുപിന്നാലെ പുറത്തായി.
വീട്ടുടമയ്ക്ക് അറിയാത്ത വോട്ടര്‍മാര്‍ പൂങ്കുന്നത്തെ ഫ്ളാറ്റിലുണ്ട് എന്ന വിവരമാണ് വന്നത്. ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു എങ്കിലും നിയമ നടപടികളിലേക്ക് വേഗം കടന്നത് കോണ്‍ഗ്രസ് ആണ്. ടിഎന്‍ പ്രതാപന്, അനില്‍ അക്കര, എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പം പരാതി നല്കാന് എത്തി. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും ഇവര്‍ ആലോചിക്കുന്നു.
പരാതി സ്വീകരിച്ച കമ്മീഷണര്‍ അതിവേഗം നടപടി തുടങ്ങി. എസിപിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്കി. വ്യാജ സത്യവാങ്മൂലം നല്കി, ചട്ടം ലഘിച്ചു, ക്രിമിനല്‍ ഗൂഢാലോന നടത്തി തുടങ്ങിയ ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ റിവിഷന്‍ വിവരങ്ങളും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. നിലവില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിട്ടില്ല. പരാതിയില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്യുന്നത്.
ജില്ലാ വരണാധികാരി കൂടിയായ കളക്ടറില്‍ നിന്നുള്ള അഭിപ്രായവും പോലീസ് തേടും. ശേഷമാകും നിയമവശങ്ങള്‍ കൂടി പരിശോധിച്ച് കേസെടുക്കുന്ന കാര്യം പരിഗണിക്കുക. ക്രിമിനല്‍ കുറ്റകൃത്യം നടന്നു എന്ന രീതിയില്‍ കേസെടുക്കുകയാണെങ്കില്‍ സുരേഷ് ഗോപിക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വരും. സഹോദരന് സുഭാഷിന് കൊല്ലത്തും തൃശൂരിലും വോട്ടുണ്ട് എന്ന വിവരം പുറത്തുവന്നതും സുരേഷ് ഗോപിക്ക് വിനയാണ്.
ദേശീയതലത്തില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സമരം ശക്തമാക്കുമ്പോള്‍ തന്നെയാണ് കേരളത്തിലും വിഷയം ചൂടുപിടിക്കുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ജയിച്ച ഏക മണ്ഡലമാണ് തൃശൂര്‍. സമീപ മണ്ഡലങ്ങളായ ചാലക്കുടി, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ തൃശൂരിലും വോട്ടു ചേര്‍ത്തു എന്ന ആരോപണവും പോലീസ് പരിശോധിക്കുമെന്നാണ് വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications