തിരഞ്ഞെടുപ്പ്; സുരേഷ് ഗോപിയുടെ ഏക ആവശ്യം വിമാനത്താവളമാണ്, അതും എങ്ങനെയുള്ളതാണെന്നോ?
കൊച്ചി; ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപിയുടെ ആവശ്യങ്ങള്‍ ചെറുതൊന്നുമല്ല. പ്രചാരണത്തിന് വേണ്ടി താരത്തിന് പ്രത്യേക ഹെലികോപ്ടര്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
എന്നാല്‍ പത്തനം തിട്ടയില്‍ വിമാനത്താവളം വേണമെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ബോയിംഗ് വിമാനങ്ങളെങ്കിലും ഇറക്കാന്‍ പറ്റാവുന്ന വിധത്തില്‍ പത്തനം തിട്ടയില്‍ എവിടെയെങ്കിലും ഒരു വിമാനത്താവളം വരണം.

പ്രകൃതിയുടെ കണ്ണും മൂക്കും അടച്ചുള്ള വികസനത്തെയാണ് ആറന്മുളയില്‍ എതിര്‍ത്തതെത്തുന്നും സുരേഷ് ഗോപി പറഞ്ഞു. ആറന്മള ബിജെപി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതേ സമയം ആറന്മുളയില്‍ പ്രകൃതിയെ നശിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടായെന്ന് ബിജെപി അധ്യക്്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. വിമാനത്താവള പദ്ധതി ആരു വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications