കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചു', പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ പങ്കുവെച്ച അനുഭവം വൈറൽ

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സുരേഷ് ഗോപി നിരവധി വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ എതിര്‍സ്ഥാനാര്‍ത്ഥികളെ മലിനമെന്ന് അധിക്ഷേപിച്ചും സുരേഷ് ഗോപി വാര്‍ത്ത സൃഷ്ടിച്ചു.

അതിനിടെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സേതു അടൂര്‍ പങ്കുവെച്ച ഒരു അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

യുവതുർക്കി ചിത്രീകരണത്തിനിടെ

യുവതുർക്കി ചിത്രീകരണത്തിനിടെ

മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സേതു അടൂര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിചിത്രമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകനായ ഭദ്രന്റെ സംവിധാന മികവില്‍ സുരേഷ് ഗോപി നായകനായി എത്തിയ യുവതുര്‍ക്കി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

സുരേഷ് ഗോപി നായകൻ

സുരേഷ് ഗോപി നായകൻ

സുരേഷ് ഗോപിയാണ് യുവതുര്‍ക്കിയില്‍ നായകനായി അഭിനയിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിന് വേണ്ടി സുരേഷ് ഗോപിയെ കൊണ്ട് സംവിധായകനായ ഭദ്രന്‍ എലിയെ തീറ്റിച്ചു എന്നാണ് സേതു അടൂര്‍ പറയുന്നത്. സംഭവം ഇങ്ങനെയാണ്. ചെന്നൈയില്‍ ആയിരുന്നു യുവതുര്‍ക്കി എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

നായക കഥാപാത്രം ജയിലില്‍

നായക കഥാപാത്രം ജയിലില്‍

സിനിമയില്‍ ഒരു ഘട്ടത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന നായക കഥാപാത്രം ജയിലില്‍ കിടക്കുന്നുണ്ട്. അവിടെ വെച്ച് വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസ് ചിക്കനൊക്കെ കഴിക്കുകയും സുരേഷ് ഗോപിക്ക് കഞ്ഞി കൊടുക്കുകയുമായിരുന്നു. വില്ലനായ കീരിക്കാടന്‍ ജോസ് സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ തിന്നാന്‍ കൊടുക്കുന്ന ഒരു രംഗമുണ്ട്.

 അത് വാങ്ങി ഒരേറ് വെച്ച് കൊടുത്തു

അത് വാങ്ങി ഒരേറ് വെച്ച് കൊടുത്തു

പ്രശസ്ത ആര്‍ട്ട് ഡയറക്ടറായ മുത്തുരാജാണ് യുവതുര്‍ക്കി സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍. എലിയെ തിന്നുന്ന രംഗത്തിന് വേണ്ടി കേക്ക് ഉപയോഗിച്ച് മുത്തുരാജ് ഒരു എലിയെ ഉണ്ടാക്കിയിരുന്നു. സീനിന്റെ സമയത്ത് അത് സുരേഷ് ഗോപിക്ക് കൊണ്ടുവന്ന് കൊടുത്തു. എന്നാല്‍ സംവിധായകനായ ഭദ്രന്‍ അത് വാങ്ങി ഒരേറ് വെച്ച് കൊടുക്കുകയാണ് ഉണ്ടായതെന്ന് സേതു പറയുന്നു.

പച്ച എലിയെ തിന്നാല്‍ മതി

പച്ച എലിയെ തിന്നാല്‍ മതി

ഈ സീനിയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം പച്ച എലിയെ തിന്നാല്‍ മതിയെന്നാണ് ഭദ്രന്‍ പറഞ്ഞത്. പച്ച എലിയെ കൊണ്ടുവരാനും പറഞ്ഞുു. അങ്ങനെ പച്ച എലിയെ കൊണ്ട് വന്ന് സുരേഷ് ഗോപിയെ കൊണ്ട് ആ എലിയെ കടിച്ച് പറപ്പിച്ചു. എലിയെ കടിക്കുന്ന രംഗം ചിത്രീകരിച്ചതിന് ശേഷം വായ ഡെറ്റോളൊക്കെ ഒഴിച്ച് കഴുകിപ്പിച്ചെന്നും സേതു പറയുന്നു.

പൂര്‍ണതയില്‍ തന്നെ പകര്‍ത്തണം

പൂര്‍ണതയില്‍ തന്നെ പകര്‍ത്തണം

മനസ്സില്‍ വിചാരിച്ച രംഗത്തെ അതിന്റെ പൂര്‍ണതയില്‍ തന്നെ പകര്‍ത്തണമെന്ന് നിര്‍ബന്ധമുളള സംവിധായകായിരുന്നു ഭദ്രന്‍. യുവതുര്‍ക്കി എന്ന ചിത്രം തിയറ്ററില്‍ വലിയ വിജയം ആയിരുന്നില്ല. യുവതുര്‍ക്കി അടക്കം മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള സുരേഷ് ഗോപി ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയാണ്. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപി സൂപ്പര്‍ നായകനായി ഉയര്‍ന്നത്

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

സമീപ കാലത്താണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് ചുവടെടുത്ത് വെച്ചത്. സുരേഷ് ഗോപിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 2016 ഒക്‌ടോബറില്‍ സുരേഷ് ഗോപി ബിജെപി അംഗത്വമെടുത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും വിജയിക്കാനായിരുന്നില്ല.

Recommended Video

cmsvideo
അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

English summary
Suresh Gopi was made to eat rat Says Production Controller Sethu Adoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X