കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനം കഴിഞ്ഞാല്‍ സുരേഷ് ഗോപി ബിജെപിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സിനിമ താരം സുരേഷ് ഗോപി ബിജെപിയില്‍ അംഗത്വം എടുക്കുമെന്ന് ഉറപ്പായി. താരം തന്നെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തിന് ശേഷം ഏത് ദിവസവും പാര്‍ട്ടിയില്‍ അംഗത്വമെടുത്തേക്കുമെന്നാണ് അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞത്.

സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്ന കാര്യം സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Suresh Gopi

താന്‍ എന്നാണ് ബിജെപിയില്‍ ചേരുക എന്നത് തീരുനമാനിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. റിപ്പോര്‍ട്ടർ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അത് നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യത്തില്‍ വര്‍ഗീയതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഉപയോഗിക്കണം എന്നാണ് താന്‍ ഉദ്ദേശിച്ചത്. ക്ഷേത്ര സ്വത്ത് ഗ്യാരണ്ടിയായി കാണിച്ച് വായ്പയെടുത്ത് തുറമുഖം നിര്‍മിക്കണം. തുറമുഖത്തിന് ശ്രീപത്മനാഭന്റെ പേര് നല്‍കണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

English summary
Suresh Gopi will join BJP after Republic Day. Modi will decide the date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X