കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയില്ല, സുരേന്ദ്രന് അനുകൂലം: അടിമുടി അഴിച്ച് പണിക്ക് ബിജെപി, പലരുടേയും സ്ഥാനം തെറിക്കും

Google Oneindia Malayalam News

കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിർത്തി സംസ്ഥാന ഘടകത്തില്‍ അടുമുടി അഴിച്ചുപണിക്കൊരുങ്ങി ബി ജെ പി ദേശീയ നേതൃത്വം. നിലവിലുള്ള കമ്മിറ്റികളുടെ കാലാവധി കഴിയുന്നത് കൂടി കണക്കിലെടുത്താണ് അഴിച്ചുപണി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ കൊണ്ടു വന്നേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങള്‍ ഇത്തവണയുണ്ടായേക്കില്ല.

അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രനെ നിലനിർത്തി കൊണ്ട് മറ്റ് എല്ലാ ഘടകങ്ങളിലുമുള്ള അഴിച്ചു പണിയാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര മന്ത്രിമാരും

പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും സംസ്ഥാനത്ത് വന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇവർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാർ ഉള്‍പ്പടെ ഒട്ടേറെ നേതാക്കള്‍ക്ക് സ്ഥാനം പോയേക്കും. അതേസമയം തന്നെ നേതൃപദവിയിലേക്ക് നിരവധി പുതുമുഖങ്ങളും വന്നേക്കും.

'റോബിന് ട്രാവല്‍ ബാന്‍, ഒലക്കേടെ തേങ്ങ': നീയൊക്കെ അങ്ങ് ഉണ്ടാക്ക്, പൊളി മറുപടിയുമായി താരം'റോബിന് ട്രാവല്‍ ബാന്‍, ഒലക്കേടെ തേങ്ങ': നീയൊക്കെ അങ്ങ് ഉണ്ടാക്ക്, പൊളി മറുപടിയുമായി താരം

ഭൂരിപക്ഷം നേതാക്കള്‍ക്കും സ്വന്തമായി തീരുമാനം

ഭൂരിപക്ഷം നേതാക്കള്‍ക്കും സ്വന്തമായി തീരുമാനം എടുക്കാനോ അണികളെ കൂടെ നിർത്താനോ സാധിക്കുന്നില്ല. പറയുന്നത് മാത്രം ചെയ്യുന്ന ജനറല്‍ മാനേജർ മാരെപ്പോലെയാണ് പലരും പ്രവർത്തിക്കുന്നതെന്നാണ് കേന്ദ്രമന്ത്രിമാർ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. ജനറല്‍ സെക്രട്ടറിമാരില്‍ എംടി രമേശ് മാത്രമാണ് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്നത്. അതിനാല്‍ ഇദ്ദേഹം ഒഴികെ സമാന പദവിയിലുള്ള മുഴുവന്‍ പേരേയും മാറ്റിയേക്കും.

ഇത് യുഎഇയുടെ ന്യൂയർ സമ്മാനം: എണ്ണവിലയില്‍ വന്‍ ഇടിവ്, തുള്ളിച്ചാടി പ്രവാസികളും, സമ്പാദ്യം വർധിക്കുംഇത് യുഎഇയുടെ ന്യൂയർ സമ്മാനം: എണ്ണവിലയില്‍ വന്‍ ഇടിവ്, തുള്ളിച്ചാടി പ്രവാസികളും, സമ്പാദ്യം വർധിക്കും

പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്

പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരിൽ ഒരാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കും. വിവി രാജേഷിനേക്കാള്‍ സാധ്യത എസ് സുരേഷിനാണ്. ബി ജെ പി ക്ക് പുറത്തുനിന്നുള്ള ചില സംഘപരിവാർ നേതാക്കളുടെ ഭാരവാഹിത്വത്തിലേക്ക് എത്തിയേക്കും. ഇത് സംബന്ധിച്ച് ചില നിർദേശങ്ങള്‍ ആർ എസ് എസ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന.

Hair Care: താരന് മാത്രമല്ല, അകാലനരയ്ക്കും മുടിവളർച്ചയ്ക്കും അത്യുത്തമം: മുരിങ്ങയിലെ മുടിയെ ഔഷധക്കൂട്ട്

ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലും സമൂലമായ മാറ്റം

ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലും സമൂലമായ മാറ്റം ഉണ്ടാവും. രണ്ട് ടേം പൂർത്തിയാക്കിയവരില്‍ ആർക്കും അവസരം നല്‍കില്ല. മികവ് പ്രകടിപ്പിക്കാത്തവരാണെങ്കില്‍ ആദ്യം ടേമില്‍ തന്നെ സ്ഥാനം ഒഴിയേണ്ടി വരും. രിപക്ഷം ജില്ലകളിലെയും 60 ശതമാനം ഭാരവാഹികളും നിഷ്ക്രിയമാണ്. ഇവരൊയൊക്കെ ഭാരവാഹി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് നിർദേശം.

കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ സ്ഥാനം

കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ സ്ഥാനം നഷ്ടമായ ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച മേഖലാ ഭാരവാഹികളിലും നേതൃത്വം തൃപ്തരല്ല. താഴേക്കിടയില്‍ നിയമസഭാമണ്ഡലങ്ങൾ രണ്ടാക്കി പുതിയ ഭാരവാഹികളെ കൊണ്ടുവന്നെങ്കിലും പലരും വേണ്ടത്ര മികവില്‍ പ്രവർത്തിക്കാന്‍ തയ്യാറായില്ല, ചിലരാവട്ടെ രാജിവെച്ച് പോവുകയും ചെയ്തു.

സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് നിലവിലെ

സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് നിലവിലെ നിർദേശമെങ്കിലും സുരേന്ദ്ര വിരുദ്ധ പക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായേക്കില്ല. സംസ്ഥാനത്ത് ബി ജെ പി പൂർണമായും നിശ്ചലാവസ്ഥയിലാണെന്നും അതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സുരേന്ദ്രനെ മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിന് നേതൃത്വം തയ്യാറായേക്കില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളും നല്‍കുന്ന സൂചന.

English summary
Suresh Gopi will not come, Surendran is in favor: Reorganization work is coming in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X