സുരേഷ് ഗോപി ആ പറഞ്ഞത് ശരിയല്ല: തമിഴ്നാട്ടില്‍ ചൂടേറിയ ചർച്ച, ബിജെപി വോട്ട് ചോർത്തുമോ?
ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍. അണക്കെട്ടിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച സുപ്രീം കോടതി വിധികൾ മനസ്സിലാക്കാതെയാണ് കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്തിയതെന്നാണ് ടി പി സി സി അധ്യക്ഷന്‍ കെ ശെൽവപെരുന്തഗൈ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.
"ഇടുക്കി ജില്ലയിലെ ജനങ്ങളിൽ ഭയം ജനിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്" കെ ശെൽവപെരുന്തഗൈ പ്രസ്താവനയില്‍ കുറിച്ചു. ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്താവനകളെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്നും ടി പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിൻ്റെയും അഭിപ്രായങ്ങൾ ഇതാണോ എന്ന് അറിയാൻ തമിഴ്‌നാട്ടുകാർ ആഗ്രഹിക്കുന്നു. ബിജെപി എംപിയുടെ പരാമർശത്തിൽ മോദി ഇടപെട്ട് കേന്ദ്രസർക്കാരിൻ്റെ നിലപാട് വ്യക്തമാക്കണമെന്നും സെൽവപെരുന്തഗൈ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല, കേരള മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളവുമായുള്ള അന്തർ സംസ്ഥാന ബന്ധത്തിന് ഭീഷണിയാകുന്ന സുരേഷ് ഗോപിയുടെ പ്രസ്താവനകൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ മുല്ലപ്പെരിയാർ വിഷയം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ചർച്ചയാക്കുന്നത് ബി ജെ പി തമിഴ്നാട് നേതൃത്വത്തിന് തിരിച്ചടിയാകും. കേരളത്തില്‍ വിഷയം ഉന്നയിക്കുന്നത് മധ്യകേരളത്തില്‍ സ്വാധീനം ചെലുത്തുമെങ്കിലും തമിഴ്നാട്ടില്‍ സുരേഷ് ഗോപിയുടെ നിലപാട് അവർക്ക് തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ സ്വാധീന മേഖലകളില്‍ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടർത്തുന്നതാണെന്നായിരുന്നു സുരേഷ് ഗോപി ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ പ്രതികരിച്ചത്. ഡാം പൊട്ടിയാൽ ആര് ഉത്തരം. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ഇന്നും വലിയ പ്രാധാന്യത്തോടെ നിറഞ്ഞു നിൽക്കുന്ന വിഷയമാണത്. പൊട്ടും പൊട്ടുമായിരിക്കും എന്നൊക്കെ പറയുന്നു. ഒരുപക്ഷേ പൊട്ടിയാൽ ആര് ഉത്തരവാദിത്തം പറയും? കോടതി പറയുമോ, അതല്ല കോടതിയിൽ നിന്ന് ഇത്തരം ഉത്തരവുകൾ വാങ്ങി ഇന്നത്തെ സ്ഥിതിവിശേഷം അതേപടി തുടരുന്നവർ ഇക്കാര്യത്തില്‍ ഉത്തരം പറയണം.
ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications