'ഈ തൃശ്ശൂർ ഞാന്‍ ഇങ്ങ് എടുക്കും': താന്‍ പറഞ്ഞത് അങ്ങനെയല്ല, വിശദീകരണവുമായി സുരേഷ് ഗോപി
തൃശ്ശൂർ:'എനിക്ക് ഈ തൃശ്ശൂർ വേണം, ഈ തൃശ്ശൂർ നിങ്ങള്‍ എനിക്ക് തരണം, ഈ തൃശ്ശൂർ ഞാനിങ്ങ് എടുക്കുകയാണ്' 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഇന്നും ആരും മറക്കാന്‍ ഇടയില്ല. ട്രോളുകളായും മറ്റും ഇപ്പോഴും ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. എന്നാല്‍ തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
'നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ്' പറഞ്ഞതെന്നാണ് സുരേഷ് ഗോപി പറയുന്നത്. 'തൃശൂർ നിങ്ങൾ തരികയാണെങ്കിൽ തൃശൂരിനെ ഇഷ്ടപ്പെടുന്ന താൻ അത് എടുക്കുമെന്നാ'ണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി സൂചിപ്പിച്ചപ്പോഴായിരുന്നു ബി ജെ പി നേതാവ് കൂടിയായ താരത്തിന്റെ പ്രതികരണം.

നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണ്. രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴല്ലേ പ്രേക്ഷകർ അതിൽ നിന്ന് അകലുന്നതെന്ന് അധികൃതരും നാടകക്കാരും ചിന്തിക്കണം. ശമ്പളം വാങ്ങി എഴുതി രാഷ്ട്രീയാതിപ്രസരമുള്ള രചനകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി നാടകം ചെയ്യുമ്പോള്‍ ദൈവങ്ങളെ വിമര്‍ശിക്കേണ്ടിവന്നേക്കുമെന്നും അതിനുള്ള സഹിഷ്ണുത തനിക്കുണ്ട്. അത് എന്നെ വേദനിപ്പിക്കില്ല. എന്നാല്‍ എന്നാല്‍, പ്രത്യേക ലക്ഷ്യത്തോടെ ചെയ്യുമ്പോഴാണ് പ്രശ്‌നമെന്നും സുരേഷ് ഗോപി വ്യാക്തമാക്കി. ഇവർക്ക് മാപ്പ് നല്‍കാന്‍ സാധിക്കില്ല. വിശ്വാസികളുടെ തുമ്മലിൽ നിങ്ങൾക്കു പിടിച്ചു നിൽക്കാനാവില്ലെന്ന് ഓർമയിരിക്കട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, തൃശൂരില്‍ ഇത്തവണയും സുരേഷ് ഗോപിയെ തന്നെ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും കഴിഞ്ഞ തവണ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി.
ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications