'ട്രോളുവരുന്നുണ്ടല്ലോ,ബാത്ത്‌റൂമില്‍ നിന്നുവരുമ്പോള്‍, കിച്ചണില്‍ നിന്നുവരുമ്പോള്‍,അതങ്ങനെതന്നെ': സുരേഷ് ഗോപി
സുരേഷ് ഗോപി പലപ്പോഴും മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് സംസാരിക്കാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോൾ സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റി പോയിരുന്നു. ഇപ്പോൾ അമ്മയുമായി ബന്ധപ്പെട്ട ചോദ്യത്തിനും മറുപടി പറയാതെ തനിക്കെതിരെ ഉയർന്ന ട്രോളുകളെക്കുറിച്ചാണ് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞത്.
നിലവിൽ അമ്മയുടെ അവസ്ഥ എന്ന് പറയുന്നത് എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ തന്നെ ട്രോൾ വരുന്നുണ്ടല്ലോ അല്ലേ, ബത്ത്‌റൂമിൽ നിന്ന് വരുമ്പോൾ കിച്ചണിൽ നിന്ന് വരുമ്പോൾ അത് അങ്ങനെ തന്നെയാണ് കേട്ടോ, അങ്ങനെ വ്യാഖ്യാനിച്ചവർ എല്ലാം കേട്ടോ എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അതേ സമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും സുരേഷ് ഗോപി കൃത്യമായ മറുപടി പറഞ്ഞില്ല. നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് സംവിധാനം എന്ന്, സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ശേഷം കേന്ദ്ര സഹായം വളരെ പെട്ടെന്ന് എത്തിക്കുമെന്ന് പറഞ്ഞിരുന്നു എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ' നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്ക് ഇത് തീരെ ഇഷ്ടമല്ല. ഒരു വിഷയം നിങ്ങൾ തന്നെ കൊണ്ടുവന്നു, നിങ്ങടെ മുഖ്യമന്ത്രിയോട് തന്നെ ചോദിച്ചാൽ മതി എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
വയനാട് ഉരുൾ പൊട്ടൽ ഉണ്ടായ മേഖലകളിൽ പ്രധാനമന്ത്രി, നരേന്ദ്ര മോദി നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ഡൽഹിയിലെത്തി കേരളത്തിന്റെ
ആവശ്യങ്ങൾ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് പ്രധനമന്ത്രി പറഞ്ഞു. എന്നാൽ ഇതുവരെ സഹായം വാഗ്ദാനമായി തുടരുകയാണ്. അടുത്തിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമർപ്പിച്ചിരുന്നു.
അതേ സമയം മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നുണ്ട്. മനോരമ ന്യൂസ് കോൺക്ലേവ് സുരേഷ് ഗോപി കലിപ്പിലാണ് മാധ്യമങ്ങളോട് എന്നാണ് പൊതുവെ ഉള്ള ഒരു ചിന്ത ശരിയാണോ എന്ന ചോദ്യത്തിന് ന്യായമില്ലാത്ത എതിരൊലിയുമായി ആരുവന്നാലും ഞാൻ ഇനിയും കലിപ്പിലാകും എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നോട് ചോദിക്കപ്പെടേണ്ട ചോദ്യത്തിന് ന്യായം ഉണ്ടാകണം, ഉന്നയിക്കുന്ന മുഹൂർത്തതിന് ന്യായം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വഴി തെറ്റിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തനം പോയാൽ അതിനൊപ്പം സഞ്ചരിക്കാൻ പറ്റില്ല. വിഷയമല്ല തന്നെ പ്രകോപിപ്പിക്കുന്ന അവരുടെനിശ്ചയം ആണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു












Click it and Unblock the Notifications