Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൂരം കലക്കി വിജയിച്ചു, എല്ലായിടത്തും കലക്കാൻ നോക്കുകയാണ്'; സുരേഷ് ഗോപിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി

വഖഫ് ബോർഡ് വിഷയത്തിൽ വിവാദ പരാമർശം നടതിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്രമന്ത്രി വയനാട്ടിലെ ജനങ്ങളോട് സംസാരിക്കേണ്ട ഭാഷയാണോ ഇതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ബി ജെ പി പയറ്റുന്നത്. പൂരം കലക്കി വിജയിച്ചത് പോലെ എല്ലായിടത്തും കലക്കാൻ നോക്കുകയാണ്. ശബരിമലയിൽ അടക്കം വർഗീയത കലർത്താൻ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്രമന്ത്രി വയനാട്ടിൽ വരുമ്പോൾ കലക്ക് വർത്താനം പറയുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്. ഈ പറയുന്ന സമയത്ത് ദുരന്തത്തിൽപെട്ടവർക്ക് വല്ലതും കൊടുക്കാൻ മുൻകൈയ്യെടുത്തൂടെ അദ്ദേഹത്തിന്. വിഭജിച്ച് ഭരിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റേയും കേരള സർക്കാരിന്റേയും നയം. പൂരം കലക്കി വിജയം ഉണ്ടായപ്പോൾ എല്ലായിടത്തും ചെന്ന് കലക്കി നോക്കുകയാണ്. ആളുകളെ എങ്ങനെയെങ്കിലും ഭിന്നിപ്പിക്കാൻ നോക്കുകയാണ്. ശബരിമല ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമാണ്. നൂറ്റാണ്ടുകളായി അവിടെ നിലനൽക്കുന്ന ആചാരത്തിന്റെ ഭാഗമാണ് വാവര്. അവിടേം കലക്കാൻ നോക്കുകയാണ്.

kunjalikutty-17

വിശ്വാസം ഒന്നുമല്ല, രാഷ്ട്രീയം മാത്രം നോക്കുകയാണ്. ശബരിമലയിൽ പോകുന്ന തീർത്ഥാടകർ വാവരേയും സന്ദർശിച്ചല്ലേ പോകുന്നത്. ആ വിശ്വാസത്തെ ബഹുമാനിക്കണ്ടേ. വിശ്വാസം എന്നത് രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്ന ആയുധം മാത്രമാണ് അവർക്ക്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശബരിമലയും പൂരവുമെല്ലാം അവർ എടുക്കും', അദ്ദേഹം പറഞ്ഞി.

അമിത് ഷായുടെ ഓഫീസിൽ നിന്നും അയച്ചുതന്ന വീഡിയോ പ്രചരിപ്പിക്കും എന്ന സുരേഷ് ഗോപിയുടെ വാക്കുകളേയും അദ്ദേഹം പരിഹസിച്ചു. അത് പ്രചരിപ്പിച്ചാൽ വയനാട്ടിൽ ഞങ്ങളുടെ ഭൂരിപക്ഷം കൂടുമെന്നും എത്രയും വേഗം വീഡിയോ പ്രചരിപ്പിക്കട്ടെയെന്നും കുഞ്ഞാലക്കുട്ടി പറഞ്ഞു.

ആ ബോർഡിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ഒരു കിരാതമാണത് എന്നായിരുന്നു വഖഫ് ബോർഡിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.' എനിക്ക് ഇന്നലേയും കേന്ദ്രത്തിൽ നിന്ന് അമിത് ഷായുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ വന്നിട്ടുണ്ട്. ആ വീഡിയോ ഞാൻ ഇവിടുത്തെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അത് ഇന്ന് മുതൽ പ്രചാരത്തിൽ വരണം.ഒരു ബോർഡും ഇവിടെ തണ്ടെല്ലോട് കൂടി നിൽക്കില്ല. ആ തണ്ടല്ല് ഞങ്ങൾ ഊരിയിരിക്കും', സുരേഷ് ഗോപി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+