കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപിയുടെ രക്തസാക്ഷിത്വമാണ് ഞങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര: ടിപി ചന്ദ്രശേഖരന്‍െറ രക്തസാക്ഷിത്വമാണ് വയല്‍ക്കിളികളുടെ സമരത്തിന് നേതൃത്വം നല്‍കിയാളെന്ന നിലയില്‍ ഞാനുള്‍പ്പെടെ ഇപ്പോഴും ജീവിച്ചിരിക്കാനിടയാക്കുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍. വടകരയില്‍ ടി.പി. രക്തസാക്ഷിത്വ ദിനാചരണത്തിന്‍െറ ഭാഗമായി ആര്‍.എം.പി.ഐ സംഘടിപ്പിച്ച വിയോജിപ്പുകളുടെ വസന്തമാണ് ജനാധിപത്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപി യുടെ കൊലപാതകം നമ്മെ ഇളക്കി മറിച്ചിരുന്നു. അതാണിപ്പോള്‍, സി.പി.എമ്മിന്‍െറ വലതുപക്ഷ വ്യതിയാനത്തിനെതിരെ നടന്നുവരുന്ന ചെറുതും വലുതുമായ സമരങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഈ ഒന്നരവര്‍ഷക്കാലം ജീവനോടെ നിന്നതും അതുകൊണ്ടാണ്. നാളെ വയല്‍കിളികളുടെ സമരം പരാജയപ്പെട്ടേക്കാം. നാടുനീളെ നടക്കുന്ന ഇത്തരം ചെറുതും വലുതുമായ സമരങ്ങള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍, എല്ലാം പരാജിതരും ഒന്നിച്ച് നില്‍ക്കുന്ന കാലം വിജയത്തിന്‍െറതായിരിക്കുമെന്നും സുരേഷ് പറഞ്ഞു.

sureshkeezhatur

അബ്ദുള്‍ ലിനീഷ് അധ്യക്ഷതവഹിച്ചു. നമ്മുടെ രാജ്യത്തിന് ആരെക്കെയോ പറഞ്ഞു പ്രചരിപ്പിച്ച മഹത്തായ പാരമ്പര്യമല്ല ഉള്ളതെന്നും ജാതീയതയും അടിച്ചമര്‍ത്തലുമാണ് ഇവിടെ നടക്കുന്നതെന്നും ഇത്, പറയാതെ ജനാധിപത്യത്തെ കുറിച്ച് പറയാന്‍ കഴിയില്ളെന്ന് സണ്ണി എം.പി. കപിക്കാട് പറഞ്ഞു. കെ.എസ്. ഹരിഹരന്‍, ഗീത, കെ.കെ.രമ എന്നിവര്‍ സംസാരിച്ചു.
വടകരയില്‍ ടി.പി. രക്തസാക്ഷിത്വ ദിനാചരണത്തിന്‍െറ ഭാഗമായി ആര്‍.എം.പി.ഐ സംഘടിപ്പിച്ച സെമിനാറില്‍ വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ സംസാരിക്കുന്നു

English summary
suresh keezhatur about tp chandrashekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X