Get Updates
Get notified of breaking news, exclusive insights, and must-see stories!

പൾസർ സുനി മറ്റൊരു നടിയേയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു..!!ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

പൾസർ സുനിയുടെ കൂടുതൽ കുറ്റകൃത്യങ്ങൾ വെളിച്ചത്ത് വരുന്നു.

കോഴിക്കോട്: അങ്കമാലിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന പ്രതിയും കൊടും കുറ്റവാളിയുമായ പള്‍സര്‍ സുനിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. സമാനമായ അനുഭവം മലയാളത്തിലെ മറ്റൊരു പ്രശസ്ത നടിക്കും സംഭവിച്ചതായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

Read Also: പള്‍സര്‍ സുനിയും മുകേഷ് എംഎല്‍എയും തമ്മിലെന്ത് ബന്ധമാണ്..? മുകേഷ് തന്നെ പറയുന്നു.

Read Also: നടിക്കു നേരെ നടന്ന ആക്രമണം നിർഭയ കേസിനേക്കാൾ ഭയാനകമെന്ന് പിടി തോമസ് എംഎൽഎ

ദുരനുഭവം മേനകയ്ക്ക്

തന്റെ ഭാര്യയും സിനിമാതാരവുമായ മേനകയ്ക്കാണ് ദുരനുഭവം ഉണ്ടായതെന്നാണ് ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അങ്കമാലിയില്‍ യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

5 വർഷം മുൻപ് നടന്നത്

വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കൊച്ചിയില്‍ വെച്ചാണ് ഇയാള്‍ മേനകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതത്രേ. ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മേനകയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

പൾസർ സുനി തന്നെ വില്ലൻ

കൊടും കുറ്റവാളിയായ പള്‍സര്‍ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ മേനകയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങി.

പലതവണ ചുറ്റിക്കറങ്ങി

റെയില്‍വേ സ്‌റ്റേഷനില്‍ കാര്‍ വരുമെന്നു കരുതിയെങ്കിലും പള്‍സര്‍ സുനിയുടെ ടെമ്പോ ട്രാവലര്‍ ആണ് വന്നത്. റമഡാന്‍ ഹോട്ടലില്‍ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന മേനക ഫോണില്‍ തന്നെ വിവരമറിയിച്ചു.

പിന്നാലെ പോയി

സുരേഷ് കുമാര്‍ ഉടന്‍ തന്നെ ജോണി സാഗരികയെ വിവരമറിയിച്ചു. ഉടന്‍ തന്നെ ജോണി സാഗരിക പിറകേ പോയി. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് മേനക ചോദിച്ചപ്പോള്‍ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കിയെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു.

ലക്ഷ്യം മറ്റൊരു യുവനടി

മേനകയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയേ ആണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത് പക്ഷേ അന്നാ നടി മേനകയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാര്‍ ഫറഞ്ഞു. മാത്രമല്ല സംശയം തോന്നിയപ്പോള്‍ താനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതും കാരണം കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.

ഹോട്ടലിൽ മുറിയുണ്ടെന്ന് കള്ളം

ഹോട്ടല്‍ റമദയില്‍ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഫ്രീ അക്കമഡേഷന്‍ നല്‍കുമെന്ന് കള്ളം പറഞ്ഞാണ് ഇയാള്‍ ജോണി സാഗരികയെ പറ്റിച്ചത്. യുവനടി കൂടി മേനകയ്ക്ക് ഒപ്പമുണ്ടാകും എന്നയാള്‍ കരുതി. എന്നാല്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ റൂം ബുക്ക് ചെയ്തിട്ടേ ഇല്ലായിരുന്നു.

പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല

2010ലാണ് ഈ സംഭവം നടന്നത്. അന്ന് തന്നെ പൊലീസില്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.

സുനി കൊടും ക്രിമിനൽ

ഇപ്പോള്‍ മറ്റൊരു നടിക്ക് നേരെ ആക്രമണമുണ്ടായപ്പോഴാണ് അന്ന് തന്റെ ഭാര്യയ്ക്ക് നേരെയും അതിക്രമം കാണിച്ചത് പള്‍സര്‍ സുനി ആണെന്ന് തിരിച്ചറിഞ്ഞതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇയാള്‍ കൊടും ക്രിമിനലാണ് എന്നും സുരേഷ് കുമാര്‍ പറയുന്നു.

കേസിലെ പ്രധാനപ്രതി

സുരേഷ് കുമാറിന്റെ ഈ വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നതോടെ സിനിമാ മേഖലയിലെ കൊടുംകുറ്റവാളി ആണ് പള്‍സര്‍ സുനിയെന്ന് വ്യക്തമാവുകയാണ്. അങ്കമാലിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രധാന പ്രതിയാണ് പള്‍സര്‍ സുനി.

ക്വട്ടേഷൻ സംഘം

പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന വിവരം

നിർമ്മാതാവ് സുരേഷ് കുമാർ വെളിപ്പെടുത്തുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+