കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, 48 മണിക്കൂർ അതീവ നിർണായകം!
കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 7 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി അവസാനിച്ചിരിക്കുന്നത്. 17 ദിവസം പ്രായം മാത്രമുളള കുഞ്ഞ് 48 മണിക്കൂര്‍ വിദഗ്ധ നിരീക്ഷണത്തിലാണുളളത്. രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.
കുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തിയത് കാര്‍ഡിയോ പള്‍മിനറി ബൈപ്പാസിലൂടെയാണ്. തീരെ കുഞ്ഞായതിനാല്‍ അപകട സാധ്യത ഏറെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ശസ്ത്രക്രിയ 7 മണിക്കൂര്‍ നീണ്ട് പോയതും. സങ്കോചിച്ചിരുന്ന കുഞ്ഞിന്റെ ഹൃദയം ശരിയാക്കുകയും ദ്വാരം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

കാസര്‍ഗോഡ് സ്വദേശികളായ ഷാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെയും കൊണ്ടുളള ആംബുലന്‍സ് മംഗലാപുരത്ത് നിന്നും കൊച്ചിയില്‍ എത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്താനായിരുന്നും ആദ്യം തീരുമാനിച്ചത്. എയര്‍ ആംബുലന്‍സില്‍ കൊണ്ട് പോകുന്നത് അപകടമാണ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനാല്‍ റോഡ് മാര്‍ഗമാണ് കുഞ്ഞിനെ കൊണ്ടുവന്നത്.
കേരളം ഒരുമിച്ച് നിന്ന് ആ കുഞ്ഞിന് ആശുപത്രിയിലേക്കുളള വഴിയൊരുക്കി. അതിനിടെ ആരോഗ്യമന്ത്രി കെക ശൈലജ വിഷയത്തില്‍ ഇടപെടുകയും കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications