കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, 48 മണിക്കൂർ അതീവ നിർണായകം!

Google Oneindia Malayalam News

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 7 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി അവസാനിച്ചിരിക്കുന്നത്. 17 ദിവസം പ്രായം മാത്രമുളള കുഞ്ഞ് 48 മണിക്കൂര്‍ വിദഗ്ധ നിരീക്ഷണത്തിലാണുളളത്. രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!

കുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തിയത് കാര്‍ഡിയോ പള്‍മിനറി ബൈപ്പാസിലൂടെയാണ്. തീരെ കുഞ്ഞായതിനാല്‍ അപകട സാധ്യത ഏറെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ശസ്ത്രക്രിയ 7 മണിക്കൂര്‍ നീണ്ട് പോയതും. സങ്കോചിച്ചിരുന്ന കുഞ്ഞിന്റെ ഹൃദയം ശരിയാക്കുകയും ദ്വാരം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

bjp

കാസര്‍ഗോഡ് സ്വദേശികളായ ഷാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെയും കൊണ്ടുളള ആംബുലന്‍സ് മംഗലാപുരത്ത് നിന്നും കൊച്ചിയില്‍ എത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്താനായിരുന്നും ആദ്യം തീരുമാനിച്ചത്. എയര്‍ ആംബുലന്‍സില്‍ കൊണ്ട് പോകുന്നത് അപകടമാണ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനാല്‍ റോഡ് മാര്‍ഗമാണ് കുഞ്ഞിനെ കൊണ്ടുവന്നത്.

കേരളം ഒരുമിച്ച് നിന്ന് ആ കുഞ്ഞിന് ആശുപത്രിയിലേക്കുളള വഴിയൊരുക്കി. അതിനിടെ ആരോഗ്യമന്ത്രി കെക ശൈലജ വിഷയത്തില്‍ ഇടപെടുകയും കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Surgery of new born baby at Kochi hospital completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X