Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലാതെ കൊല്ലുന്ന സര്‍ജിക്കല്‍ ബ്ലേഡ് അക്രമം; കൃത്യമായ പരിശീലനം,പ്രതികള്‍ ഒരേ സംഘടനയില്‍പ്പെട്ടവര്‍

കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ കൃത്യമായ പരിശീലനം ലഭിച്ച പ്രൊഫഷണല്‍ സംഘമാണെന്ന് നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. അഭിമന്യുവിനെ പിന്നില്‍ നിന്ന് ഒരാള്‍ പിടിച്ച് നിര്‍ത്തി ഒറ്റക്കുത്തിനായിരുന്നു അക്രമിസംഘം കൊലപ്പെടുത്തിയത്.

അഭിമന്യുവിന്റെ ഹൃദയത്തിലേക്കും കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അര്‍ജുനന്റെ കരളിന്റെ ഭാഗത്തേക്കുമായിരുന്നു കൊലപാതകികള്‍ കത്തി കുത്തിയിറക്കിയത്. കുത്തിയ മുറിവിന്റെ ആഴവും കുത്തിയ രീതിയും കണക്കിലെടുത്താണ് അഭമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ സംഘമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ സര്‍ജിക്കല്‍ ബ്ലേഡ് അക്രമങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്.

കണ്ണൂരില്‍

കണ്ണൂരില്‍

രാഷ്ട്രീയ ആക്രമങ്ങളിലെ ഒരു പുതിയ മാര്‍ഗ്ഗമായിരുന്നു സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടുള്ള ആക്രമങ്ങള്‍. കണ്ണൂരില്‍ ആണ് ഇത്തരത്തല്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസുകളില്‍ എല്ലാം പ്രതിസ്ഥാനത്ത് ഉള്ളത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

സര്‍ജിക്കല്‍ ബ്ലേഡ്

സര്‍ജിക്കല്‍ ബ്ലേഡ്

രാഷ്ട്രീയ വിവാദങ്ങളൊഴിവാക്കാന്‍ എതിരാളിയെ കൊല്ലാതെ കൊല്ലാന്‍ വേണ്ടിയാണ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടുള്ള ആക്രമം നടത്തുന്നത്. അക്രമത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് മരണം സംഭവിക്കില്ലെങ്കിലും ഗുരുതരമായ പരിക്കാണ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടുള്ള അക്രമത്തില്‍ ഉണ്ടാവുക.

പത്തോ പതിനഞ്ചോ രൂപ

പത്തോ പതിനഞ്ചോ രൂപ

പത്തോ പതിനഞ്ചോ രൂപ മാത്രം വിലയുള്ള സര്‍ജിക്കള്‍ ബ്ലേഡ് ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന ഒരു വസ്തുവാണ്. വളരെ മൂര്‍ച്ചയേറിയ ആയുധമാണ് ഇത്. അക്രമത്തില്‍ മറ്റ് ആയുധങ്ങള്‍ കൊണ്ടുള്ള പരിക്ക് തുന്നിക്കെട്ടാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുമെങ്കിലും സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടുള്ള ആക്രമങ്ങള്‍ ഡോക്ടര്‍മാരേയും രോഗിയേയും ഒരുപോലെ കുഴക്കുന്നു.

തുന്നിക്കെട്ടിയാലും

തുന്നിക്കെട്ടിയാലും

തുന്നിക്കെട്ടിയാലും മുറിവ് വീണ്ടും തുറന്നവരുന്ന അവസ്ഥായണ് ഉണ്ടാവുക. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂശീല്‍ കുമാറിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത്. കമ്പികളും വാളുമുപയോഗിച്ച് ദേഹമാസകലം 23 വെട്ടുകളായിരുന്നു സുശീല്‍ കുമാറിന് ഏറ്റത്.

സുശീല്‍ കുമാര്‍

സുശീല്‍ കുമാര്‍

ഇതില്‍ ഏറ്റവും മാരകമായ മുറിവ് വയറില്‍ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് നെടുനീളത്തില്‍ വരുത്തിയ ഒറ്റക്കീറിലായിരുന്നു ഡോക്ടര്‍മാര്‍ക്ക് ഏറ്റവും വെല്ലുവിളിയായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മുറിവ് തുന്നിയെങ്കിലും ഇത് വീണ്ടും തുറന്ന് വരികയായിരുന്നു എന്നും സുശീല്‍ കുമാര്‍ പറയുന്നു. ഇപ്പോഴും വീല്‍ച്ചെയറില്‍ ചികിത്സയിലാണ് അദ്ദേഹം.

സിപിഎം പ്രവര്‍കത്തകരെ

സിപിഎം പ്രവര്‍കത്തകരെ

അഴീക്കോട് വെച്ച് രണ്ട് സിപിഎം പ്രവര്‍കത്തകരെ മാരകമായി മുറിവേല്‍പ്പിച്ചതും ഡിസംബറില്‍ ലീഗ് പ്രവര്‍ത്തകന്‍ ഷരീഫിന്റെ വയറ് പിളര്‍ന്നും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു. പരിക്കേറ്റവര്‍ക്കൊന്നും പിന്നീട് ജീവിതത്തിലേക്ക് പഴയപോലെ തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല.

രാഷ്ട്രീയ ആക്രമങ്ങളില്‍

രാഷ്ട്രീയ ആക്രമങ്ങളില്‍

രാഷ്ട്രീയ ആക്രമങ്ങളില്‍ എതിരാളികളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് സര്‍ജിക്കല്‍ ബ്ലേഡ് എന്ന പുതിയ ആയുധം ക്രിമിനലുകള്‍ ഉപയോഗിക്കുന്നത്. എതിരാളി കൊല്ലപ്പെടില്ലെങ്കിലും മരണം വരെ അക്രമത്തിന്റെ പരിക്കുമായി നരകിച്ച് ജീവിക്കാനാണ് ഇത്തരം അക്രമങ്ങള്‍ ഇടയാക്കുന്നത്.

പ്രേരിപ്പിക്കുന്നത്

പ്രേരിപ്പിക്കുന്നത്

വളരെ ചെറിയ ആയുധമായതിനാല്‍ സംഘര്‍ഷ സ്ഥലത്തേക്ക് വളരെ എളുപ്പത്തില്‍ കൊണ്ടുപോവാന്‍ കഴിയും എന്നതിനാലും അക്രമത്തിന് ശേഷമോ പോലീസ് പരിശോധന വേളയിലോ വളരെ എളുപ്പം ഉപേക്ഷിക്കാന്‍ കഴിയും എന്നതുമാണ് സര്‍ജിക്കല്‍ ബ്ലേഡ് തിരഞ്ഞെടുക്കാന്‍ അക്രമികളെ പ്രേരിപ്പിക്കുന്നത്.

വില്‍പ്പന

വില്‍പ്പന

ഒരു നിയന്ത്രണവുമില്ലാതെയാണ് ബ്ലേഡ് ഉല്‍പ്പടേയുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയും നടക്കുന്നത്. കുറിപ്പടി പോലും ഇല്ലാതെയാണ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഇത് ലഭിക്കുന്നത്. അക്രമികള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ബ്ലേഡ് ലഭിക്കാനുള്ള സാഹചര്യമാണ് ഇത് മൂലം ഉണ്ടാവുന്നത്.

പ്രതികള്‍

പ്രതികള്‍

സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചുള്ള 4 അക്രമങ്ങളാണ് ഇതുവരെ കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 14 പ്രതികളാണ് അറസ്റ്റിലായത്. ഇവരെല്ലാം എസ്ഡിപിഐ-പോ്പ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ബ്ലേഡ് കൊണ്ടുള്ള അക്രമത്തിന് പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് നിരീക്ഷണം.

അഭിമന്യു

അഭിമന്യു

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പിടിയിലായ എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട പ്രവര്‍ത്തകരെല്ലാം പ്രൊഫഷണല്‍ പരിശീലനം ലഭിച്ച ക്രിമിനലുകളാണ് എന്ന ആരോപണം ഉയരുമ്പോഴാണ് കണ്ണൂരിലെ സര്‍ജിക്കല്‍ ബ്ലേഡ് കേസുകളിലെല്ലാം സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+