സർപ്രൈസുമായി കോൺഗ്രസ്, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമികളാകാന്‍ അച്ചുവും മറിയവും? ചാണ്ടി പുറത്തോ?
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നുളള പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് യുഡിഎഫ് ക്യാമ്പ്. തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം ആയിരിക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ അടക്കമുളളവരെ കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കിയേക്കും. അതിനിടയില്‍ ചില സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളേയും പ്രതീക്ഷിക്കാവുന്നതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുകയാണ് ചാണ്ടി ഉമ്മന്‍. എന്നാല്‍ ഇത്തവണ ചാണ്ടിയെ കൂടാതെ ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയേക്കും എന്നാണ് സൂചന.

അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍ എന്നിവരെയാണ് കോട്ടയത്തെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. മറിയ ഉമ്മന് ആണ് കൂടുതല്‍ സാധ്യത. ചെങ്ങന്നൂര്‍, കാഞ്ഞിരപ്പള്ളി, ആറന്മുള എന്നീ സീറ്റുകളിലേക്കാണ് മറിയയെ പരിഗണിക്കുന്നത്. ഇത്തവണ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കണക്ക് കൂട്ടുന്നവയാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷമുളള ഈ മൂന്ന് മണ്ഡലങ്ങളും.
അതേസമയം ചെങ്ങന്നൂരില്‍ അച്ചു ഉമ്മനും പരിഗണിക്കപ്പെടുന്നുണ്ട് എന്നാണ് വിവരം. മന്ത്രി സജി ചെറിയാന്റെ മണ്ഡലമാണ് ചെങ്ങന്നൂര്‍. വിദ്യാര്‍ത്ഥി കാലത്ത് കെഎസ്യുവില്‍ അടക്കം സജീവമായിരുന്നു അച്ചു ഉമ്മന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്വീകാര്യയായ വ്യക്തി കൂടിയാണ് അച്ചു ഉമ്മന്‍. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ മത്സരിക്കുമ്പോള്‍ മറ്റൊരാള്‍ കൂടി വേണോ എന്നുളള ചോദ്യവും കോണ്‍ഗ്രസിനുളളിലുണ്ട്.
എന്നാല്‍ അച്ചു ഉമ്മനോ മറിയ ഉമ്മനോ മത്സരിക്കാനുളള താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് ഈ വാര്‍ത്തകളോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം രാഷ്ട്രീയ്തതിലേക്ക് ഇറങ്ങിയാല്‍ മതി എന്നാണ് പിതാവ് പറഞ്ഞിട്ടുളളതെന്നും ഒരാളേ മത്സര രംഗത്ത് ഉണ്ടാവൂ എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
അതിനിടെ മത്സര രംഗത്ത് നിന്ന് മാറി ന്ില്‍ക്കാന്‍ താന്‍ തയ്യാറാണ് എന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026ല്‍ വെച്ച് താന്‍ പുതുപ്പളളിയില്‍ മത്സര രംഗത്ത് നിന്ന് മാറാന്‍ തയ്യാറാണെന്ന് ചാണ്ടി ഉമ്മന്‍ കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെ അറിയിച്ചു. എന്നാല്‍ ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.












Click it and Unblock the Notifications