സൂക്ഷിക്കണേ ക്യാമറയുണ്ട് ! നാദാപുരം മേഖലയില്‍ ഉടന്‍ നിരീക്ഷണ ക്യാമറ
നാദാപുരം: കല്ലാച്ചി, നാദാപുരം മേഖലകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ നവംബര്‍ 28 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അക്രമസംഭവങ്ങള്‍ക്കും ടൗണുകളിലെ അനധികൃത പാര്‍ക്കിംഗ് എന്നിവ ഒരുപരിധിവരെ കുറയ്ക്കാന്‍ വേണ്ടിയാണ് ഈ മേഖലകളില്‍ ക്യാമറ സ്ഥാപിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
കണ്‍ട്രോള്‍ റൂം പോലീസ് സ്‌റ്റേഷനില്‍ പ്രത്യേകം തയാറാക്കിയ റൂമിലാണ് നാദാപുരം ,കല്ലാച്ചി ടൗണുകളെ നിരീക്ഷിക്കുക. പോലീസ് സ്‌റ്റേഷനു മുന്‍വശം, മാവേലി സ്‌റ്റോര്‍ പരിസരം, ബസ് സ്റ്റാന്‍ഡ് പരിസരം ആശുപത്രി പരിസരം കല്ലാച്ചി ടൗണ്‍, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടി കേബിളുകള്‍ വലിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എല്‍ എ ഇ കെ വിജയന്‍ എന്നിവരുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് 10 രൂപ വീതം ക്യാമറ സ്ഥാപിക്കാന്‍ അനുവദിച്ചിട്ടുള്ളത്. ബാക്കിവരുന്ന തുക പ്രാദേശികമായി കണ്ടെത്തി. കെല്‍ട്രോണ്‍ മുപ്പത് ലക്ഷം രൂപയാണ് പദ്ധതിക്ക് എസ്റ്റിമേറ്റിട്ടത്.












Click it and Unblock the Notifications