കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ പാലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ വരുന്നു; റെയില്‍വേയിലെ അതീവ സുരക്ഷ പരിശോധനയ്ക്ക് നാളെ തുടക്കം

  • By Desk
Google Oneindia Malayalam News

കൊച്ചി: റെയില്‍വേയുടെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും സ്വത്തുവകകളുടെയും സുരക്ഷാ പരിശോധന 15 മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രധാന റെയ്ല്‍വെ പാലങ്ങളായ ആലുവ, അരൂര്‍ പാലങ്ങളുടെ പരിശോധനയാണു നടത്തുന്നത്. സംസ്ഥാന റെയില്‍വേ പൊലീസും (ജിആര്‍പി) റെയില്‍വേ സുരക്ഷാ പൊലീസും (ആര്‍പിഎഫ്) സംയുക്തമായി പാലങ്ങള്‍ പരിശോധിക്കും. റെയില്‍വേ പാലങ്ങളില്‍ എടുത്ത് മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന സ്റ്റാന്റ് എലോണ്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ പരിഗണനയിലാണെന്നു റെയ്ല്‍വെ എസ്പി അറിയിച്ചു.

railwy

എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന ആലുവ റെയില്‍വേ പാലവും എറണാകുളം-ആലപ്പുഴ പാതയിലെ അരൂര്‍ പാലവും ജില്ലയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലങ്ങളാണ്. അടിയന്തര ഘട്ടങ്ങളില്‍ ഈ പാലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്. റെയ്ല്‍വെയുടെ പാലങ്ങള്‍, വൈദ്യുതി സബ് സ്റ്റേഷനുകള്‍, തുരങ്കങ്ങള്‍ തുടങ്ങിയവ സുരക്ഷാ ഭീഷണി നേരിടുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പരിശോധനയ്ക്ക് തുടക്കമാകുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ റെയ്ല്‍വെയുടെ സ്വത്തുവകകള്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെ കാസര്‍കോഡ്, കായംകുളം ഭാഗങ്ങളില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെയും ആരും പിടിയിലായിട്ടില്ല. കഴിഞ്ഞ മാസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ പൊലീസിന്റെയും റെയില്‍വേ സുരക്ഷാ സേനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേര്‍ന്നു സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സംയുക്ത പരിശോധന നടത്താന്‍ ഈ യോഗത്തിലാണു തീരുമാനമായത്.

railwy2

കേരളത്തില്‍ പരിശോധന നടത്തേണ്ട റെയില്‍വേ വസ്തുവകകളുടെ പട്ടിക സംസ്ഥാന ഇന്റലിജന്‍സാണ് തയാറാക്കിയത്. പ്രധാനപ്പെട്ട പാലങ്ങള്‍ ഉള്‍പ്പെടെ ഘട്ടംഘട്ടമായി പരിശോധിക്കും. സുരക്ഷാ പരിശോധന സ്ഥിരം സംവിധാനമാക്കുന്നതും പരിഗണനയിലാണ്. പാത വൈദ്യുതീകരണത്തെ തുടര്‍ന്നു കേരളത്തിലെ മിക്ക ജില്ലകളിലും റെയില്‍വേയ്ക്ക് വൈദ്യുതി സബ് സ്റ്റേഷനുകളുണ്ട്. ഇവയ്ക്കും സുരക്ഷാ ഭീഷണിയുള്ളതായാണു റിപ്പോര്‍ട്ട്. അടുത്തിടെ വടക്കേയിന്ത്യയില്‍ നടന്ന ചില ട്രെയ്ന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ അട്ടിമറിയാണെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.
English summary
Surveillance cameras in railway bridges-security checking in railway will start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X